MGNREGA Scheme: പുരുഷന്മാർ സ്ത്രീകളായി വേഷം കെട്ടി സർക്കാർ പദ്ധതിത്തുകയായ ലക്ഷങ്ങൾ അടിച്ചുമാറ്റി; നടപടി ആവശ്യപ്പെട്ട് ഗ്രാമവാസികൾ
MGNREGA Scheme Scam In Karnataka: സ്ത്രീകളെപ്പോലെ വേഷം കെട്ടി സർക്കാർ പദ്ധതിത്തുകയായ ലക്ഷങ്ങൾ അടിച്ചുമാറ്റി ഒരു സംഘം പുരുഷന്മാർ. ഇവർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ഗ്രാമവാസികൾ നടപടി ആവശ്യപ്പെട്ടു.

സ്ത്രീകളായി വേഷം കെട്ടി ഒരു സംഘം പുരുഷന്മാർ സർക്കാർ പദ്ധതിത്തുകയായ ലക്ഷങ്ങൾ അടിച്ചുമാറ്റി. മൂന്ന് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. സാരിയണിഞ്ഞ് തലമറച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. കർണാടകയിലെ യാദ്ഗീർ ജില്ലയിലാണ് സംഭവം നടന്നത്. കുറ്റക്കാർക്കതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ഗ്രാമവാസികൾ നടപടി ആവശ്യപ്പെട്ടു.
യാദ്ഗീർ ജില്ലയിലെ മൽഹർ ഗ്രാമത്തിൽ നടന്ന സംഭവം വലിയ വിവാദമായിട്ടുണ്ട്. പുരുഷന്മാർ സാരിയുടുത്ത്, തലമറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഈ ചിത്രങ്ങൾ അറ്റൻഡൻസ് ലോഗിങ് സിസ്റ്റമായ നാഷണൽ മൊബൈൽ മോണിറ്ററിങ് സർവീസിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇവർ സ്ത്രീകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുരുഷന്മാർ ഈ തുക തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. സർക്കാരിനെ മാത്രമല്ല, ജോലിയ്ക്ക് ആഗ്രഹിച്ച് കഴിയുന്ന നിരവധി സ്ത്രീകളെയും തട്ടിപ്പുകാർ പറ്റിച്ചെന്നാണ് ആരോപണമുയരുന്നത്.
Also Read: കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി
തട്ടിപ്പിൻ്റെ കഥ പുറത്തറിഞ്ഞപ്പോൾ ഈ തട്ടിപ്പുകാർക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാർ രംഗത്തുവന്നു. എന്നാൽ, ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കില്ലെന്നാണ് പഞ്ചായത്ത് അധികാരികൾ അറിയിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഈ തട്ടിപ്പ് ചെയ്തതെന്നും പഞ്ചായത്ത് പറഞ്ഞു. “എനിക്കിതിൽ യാതൊരു പങ്കുമില്ല. പുറത്തുനിന്നുള്ള ജീവനക്കാരനാണ് ഇതൊക്കെ ചെയ്തത്. ഈ തട്ടിപ്പിനെപ്പറ്റി എനിക്ക് ഒരറിവുമില്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ ഞാൻ ആ ജീവനക്കാരനെ പിരിച്ചുവിട്ടു. ഇനി പദ്ധതിയ്ക്കുള്ള പണം ഒരു തടവുമില്ലാതെ അർഹതപ്പെട്ടവരിലേക്കെത്തും. 2,500 തൊഴിലാളികൾക്ക് ഈ പണം നൽകിക്കഴിഞ്ഞു.”- മൽഹർ ഗ്രാമത്തിലെ പഞ്ചായത്ത് ഡെവലപ്മെൻ്റ് ഓഫീസർ ചെന്നബസവ പറഞ്ഞു.
പദ്ധതി പ്രകാരം ഒരു വർഷത്തിൽ 100 ദിവസം ജോലി നൽകാനുള്ള നടപടിക്രമങ്ങൾ മാർച്ച് മാസത്തിൽ തന്നെ എടുത്തിരുന്നു എന്ന് ഗ്രാമവികസന വകുപ്പും പഞ്ചായത്ത് രാജും അവകാശപ്പെട്ടു. വലിയ പട്ടണങ്ങളിൽ നിന്ന് നാടുവിട്ടെത്തുന്ന ജോലിക്കാരെ തടയാനായിരുന്നു ഈ പദ്ധതി.
മകളുടെ ഭാവി വരനൊപ്പം അമ്മ ഒളിച്ചോടി
ഉത്തർപ്രദേശിൽ മകളുടെ ഭാവി വരനൊപ്പം അമ്മ ഒളിച്ചോടി. വിവാഹത്തിന് 9 ദിവസം മാത്രം ബാക്കിനിൽക്കെയാണ് അമ്മ ഭാവി മരുമകനൊപ്പം കടന്നുകളഞ്ഞത്. വിവാഹത്തിന് വെച്ചിരുന്ന സ്വർണവും പണവുമായാണ് അമ്മ മുങ്ങിയത്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.