5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IIT Baba at Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’

Meet IIT Baba at Mahakumbh mela 2025:‘എയറോസ്പോസ് എന്‍ജിനീയറായി തുടങ്ങി, പിന്നീട് ആര്‍ട്സ് വിഷയങ്ങളിലായി കമ്പം. പല മേഖലകളില്‍ കൈവച്ചുനോക്കി. പക്ഷേ ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല. അവസാനം സ്വീകരിച്ച മാര്‍ഗമാണ് ഭക്തി. അതില്‍ വിജയിച്ചു’. ഇതായിരുന്നു ഐഐടി ബാബയുടെ വാക്കുകൾ.

IIT Baba at  Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’
Abhey Singh
sarika-kp
Sarika KP | Published: 16 Jan 2025 08:54 AM

പ്രയാ​ഗ്‍‌രാജ്: ഉത്തർ പ്രദേശിലെ പ്രയാ​ഗ്‌‍‌രാജിൽ 12 വ‍ർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിൽ ലോകത്തിൻെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് എത്തുന്നത്. എത്തുന്നവരിൽ ഭൂരിഭാ​ഗവും സന്യാസിമാരാണ്. മഹാ കുംഭമേളയിൽ എത്തുന്ന സന്യാസിമാരിൽ ഒട്ടനേകം വ്യത്യസ്തരായവരുണ്ട്. വേഷവിധാനം, ജീവിതശൈലി തുടങ്ങിയവയാണ് മറ്റ് സന്യാസിമാരിൽ നിന്ന് ഇത്തരത്തിലുള്ളവരെ വ്യത്യസ്തരാക്കുന്നത്. അത്തരത്തിലുള്ള ഒരു സന്യാസിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഐഐടി ബാബ. ഇതിനു പ്രധാന കാരണം ഐഐടി ബാബ എന്ന് ഭക്തര്‍ സ്നേഹത്തോടെ വിളിക്കുന്ന ബാബ അഭയ് സിങ്ങിന്‍റെ വാക്കുകളാണ്. ‘എയറോസ്പോസ് എന്‍ജിനീയറായി തുടങ്ങി, പിന്നീട് ആര്‍ട്സ് വിഷയങ്ങളിലായി കമ്പം. പല മേഖലകളില്‍ കൈവച്ചുനോക്കി. പക്ഷേ ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല. അവസാനം സ്വീകരിച്ച മാര്‍ഗമാണ് ഭക്തി. അതില്‍ വിജയിച്ചു’. ഇതായിരുന്നു ഐഐടി ബാബയുടെ വാക്കുകൾ. ഇത് സോഷ്യൽ മീഡിയ ആകെ ചർച്ചയായി. ഇതോടെ ആരാണ് ഐഐടി ബാബ എന്നാണ് കൗതുകം തിരക്കി എത്തുന്നവർ ചോദിക്കുന്നത്.

Also Read: അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ

എൻജിനീയറിങ്ങിൽ നിന്ന് ആർട്സ് വിഷയങ്ങളിലേക്ക് തിരിഞ്ഞ ഇയാൾ ഫോട്ടോഗ്രഫിയിലടക്കം പരീക്ഷണം നടത്തി. ഇത്തരത്തിൽ പല മേഖലകൾ താണ്ടിയാണ് ആത്മീയതയതിയിലേക്ക് എത്തിയത് എന്നാണ് ഐഐടി ബാബ പറയുന്നത്. ഇന്ത്യാ ടുഡേ ടിവിയാണ് ഐഐടി ബാബയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.‘ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം എന്നാണ് ഐഐടി ബാബ പറയുന്നത്. കുടുംബ ബന്ധങ്ങൾ അത്ര നല്ല രീതിയിൽ അല്ലായിരുന്നുവെന്നും . വീട്ടിലാരും തന്നെ നന്നായി നോക്കിയിരുന്നില്ലെന്നും ഇയാൾ പറയുന്നു. ഫോട്ടോഗ്രഫി ചെയ്യുന്ന കാലത്ത് തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവരെന്നെ കളിയാക്കി. ഇതോടെയാണ് വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ചത്. നല്ല ഒരു ജീവിതത്തിനായി തനിക്കത് മാത്രമായിരുന്നു മുന്നിലുള്ള മാര്‍‌ഗം’ എന്നാണ് ബാബ പറയുന്നത്.

ഇതോടെ സംസ്കൃതത്തെ കുറിച്ച് ടുതല്‍ പഠിച്ചു. അതെങ്ങനെയാണ് രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് സംസ്കൃതം വ്യത്യസ്തമായതെന്നും ശ്രദ്ധിക്കപ്പെട്ടതെന്നും അറിയാന്‍ ശ്രമിച്ചു. ഇത്തരത്തിൽ എല്ലാത്തിനെക്കുറിച്ചും അറിയാൻ വല്ലാത്ത മോഹമാണ്. മനുഷ്യന്‍റെ മനസ്സിനെ കുറിച്ചും എങ്ങനെയാണ് ആവശ്യമില്ലാത്ത ചിന്തകളില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കുക എന്ന് കണ്ടെത്തുകയായിരുന്നു അടുത്ത ശ്രമം. ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഒരിക്കൽ താൻ വിഷാദത്തിലേക്ക് പോയിട്ടുണ്ടെന്നും അന്നൊക്കെ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ബാബ പറയുന്നു. ഒരേ കാര്യം തന്നെ ആലോചിക്കുമെന്നും അങ്ങനെയാണ് താൻ സൈക്കോളജി പഠിക്കാന്‍ തീരുമാനിച്ചുതെന്നും ബാബ പറയുന്നു.

നിലവിൽ തന്നെ തേടി എത്തുന്നവർക്ക് ആത്മീയ പ്രഭാഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയാണ് ഐഐടി ബാബ. യോഗ, വേദങ്ങള്‍, ആത്മീയ ദിനചര്യകള്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് ‘മോക്ഷം’ തേടിയെത്തുന്നവരെ ആത്മീയമായി സഹായിക്കുകയാണ് താന്‍ എന്നാണ് ഐഐടി ബാബ അവകാശപ്പെടുന്നത്.