5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Pigeon Feeding Centers: ഇനി ഇവിടെ പ്രാവുകൾ പറന്നുയരില്ല…; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

Why Delhi Is Planning To Ban Pigeon Feeding: ന​ഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ഒന്നാകെ അടച്ചുപൂട്ടുമെന്നാണ് വിവരം. ഡൽഹി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയായിരുന്നു. 

Delhi Pigeon Feeding Centers: ഇനി ഇവിടെ പ്രാവുകൾ പറന്നുയരില്ല…; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു
ഡൽഹിയിലെ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങളിൽ ഒന്ന് (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 02 Nov 2024 17:13 PM

ന്യൂഡൽഹി: ​രാജ്യതലസ്ഥാനത്തെ ന​ഗരക്കാഴ്ച്ചകളിൽ എക്കാലവും മുന്നിൽ നിന്ന് ഒന്നായിരുന്നു പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ. എന്നാൽ ഇന്നത് അന്യമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുകയാണ് അധികൃതർ. രോ​ഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.

ഡൽഹിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. ന​ഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ഒന്നാകെ അടച്ചുപൂട്ടുമെന്നാണ് വിവരം. ഡൽഹി കാണാനെത്തുന്നവർക്കും എന്നും ഇതൊരു കൗതുക കാഴ്ചയായിരുന്നു. കൂടാതെ പല സിനിമകളുടെ ചിത്രീകരണത്തിലും ഈ സ്ഥലങ്ങൾ ഭാ​ഗമായിട്ടുണ്ട്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായിട്ടുണ്ട്.

കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ തുടങ്ങി ന​ഗര മധ്യത്തിൽ ബാക്കിയുള്ളയിടങ്ങൾ ദിവസവും പതിനായിരക്കണക്കിന് പ്രാവുകളെയാണ് ഊട്ടുന്നത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുന്ന പ്രാവുകളും അവ പുറം തള്ളുന്ന വിസർജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

സാൽമൊണെല്ല, ഇ കോളി, ഇൻഫ്ലുവെൻസ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആസ്തമ അടക്കമുള്ള രോ​ഗങ്ങൾക്ക് ഇത് കാരണമായേക്കും. ഇത് പരി​ഗണിച്ചാണ് ഡൽ​ഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രാവുതീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നത്.

അതേസമയം ഈ നടപടി പ്രാവുകളുടെ മാത്രമല്ല വർഷങ്ങളായി ഇത്തരം കേന്ദ്രങ്ങളിൽ തീറ്റ വില്ക്കുന്നവരെയും കഷ്ട്ടത്തിലാക്കും. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്നാണ് ഒമ്പത് വർഷമായി തീറ്റ വിൽക്കുന്ന ജിൽനിയുടെ അപേക്ഷ. പെട്ടെന്നൊരു ദിവസം തീറ്റ നിർത്തിയാൽ ഈ പ്രാവുകളൊക്കെ എവിടെ പോകുമെന്നാണ് നാട്ടുകാരും ഡൽഹിയിലെത്തുന്ന സഞ്ചാരികളും ഉയർത്തുന്ന ചോദ്യം. അടച്ചുപൂട്ടാനുള്ള നടപടികളെ കുറിച്ച് എംസിഡി ഔദ്യോ​ഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ പ്രാവുമായി ബന്ധപ്പെട്ട ഹൈപ്പർസെൻസിറ്റീവ് ന്യുമോണിയ വർധിച്ചുവരികയാണെന്ന റിപ്പോർട്ടുകളുമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകൾക്ക് രോഗം പിടിപെടാനുള്ള സാധ്യത 60 മുതൽ 65 ശതമാനം വരെ കൂടുതലാണ്.