Mayawati : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മത്സരിച്ചത് ബിജെപിയുടെ ‘ബി’ ടീമായി; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മായാവതി; വാക്‌പോര്‌

Mayawati against Rahul Gandhi : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മായാവതി. കോൺഗ്രസ് ശക്തമോ സർക്കാരുകളുള്ളതോ ആയ സംസ്ഥാനങ്ങളിൽ, ബിഎസ്പിയോട് ശത്രുതയും ജാതീയ മനോഭാവം പുലര്‍ത്തിയിട്ടുണ്ടെന്ന് മായാവതി. കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനം

Mayawati : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മത്സരിച്ചത് ബിജെപിയുടെ ബി ടീമായി; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മായാവതി; വാക്‌പോര്‌

മായാവതി

jayadevan-am
Published: 

22 Feb 2025 07:28 AM

ന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതിയുടെ ബിഎസ്പി വിസമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ റായ്ബറേലിയിൽ നടത്തിയ സന്ദര്‍ശനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുല്‍ മായാവതിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. കാൻഷിറാം ദലിതർക്കുവേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തിന് ശേഷം മായാവതിയും ദലിതർക്കുവേണ്ടി പ്രവർത്തിച്ചു. എന്നാല്‍ സമീപകാലത്ത് അവര്‍ തിരഞ്ഞൈടുപ്പുകളെ ശരിയായ രീതിയില്‍ സമീപിക്കാത്തത് എന്താണെന്ന് രാഹുല്‍ ചോദിച്ചു.

ബിജെപിക്കെതിരെ അവർ ഞങ്ങളോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ചില കാരണങ്ങളാൽ അവർ അങ്ങനെ ചെയ്തില്ല. മൂന്ന് പാർട്ടികളും (കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി) ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

പിന്നാലെ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മായാവതി രംഗത്തെത്തി. കോൺഗ്രസ് ശക്തമോ സർക്കാരുകളുള്ളതോ ആയ സംസ്ഥാനങ്ങളിൽ, ബിഎസ്പിയോട് ശത്രുതയും ജാതീയ മനോഭാവം പുലര്‍ത്തിയിട്ടുണ്ടെന്ന് മായാവതി ആരോപിച്ചു. കോൺഗ്രസ് ദുർബലമായ യുപി പോലുള്ള ഒരു സംസ്ഥാനത്ത് ബിഎസ്പിയുമായുള്ള സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും മായാവതി വിമര്‍ശിച്ചു.

Read Also : സോണിയാ ഗാന്ധി നിരീക്ഷണത്തില്‍; ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരം

യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യത്തിൽ ബിഎസ്പി മത്സരിച്ചപ്പോഴെല്ലാം തന്റെ പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ അവര്‍ക്ക് ലഭിച്ചിട്ടും, തങ്ങള്‍ക്ക് അത് തിരിച്ചുകിട്ടിയില്ലെന്നും മായാവതി പറഞ്ഞു.

അത്തരം സാഹചര്യങ്ങളില്‍ ബിഎസ്പിക്ക് എല്ലായ്‌പ്പോഴും തോല്‍വികള്‍ നേരിടേണ്ടി വന്നു. ഇത്തവണ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മത്സരിച്ചു, അതുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. അല്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ ഇത്രയും മോശമാകുമായിരുന്നില്ല. മിക്ക സ്ഥാനാർത്ഥികളുടെയും കെട്ടിവച്ച കാശ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ലെന്നും മായാവതി പരിഹസിച്ചു. തന്നിലേക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് രാഹുല്‍ സ്വയം ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു.

അമിത് ഷാ പ്രമേഹത്തെ വരുതിക്ക് നിര്‍ത്തിയത് ഇങ്ങനെ
കുട്ടികള്‍ക്ക് പതിവായി റാഗി കൊടുക്കാം
മുഖക്കുരുവും താരനും പമ്പ കടക്കും! വേപ്പില ഇങ്ങനെ ഉപയോ​ഗിക്കൂ
ബീറ്റ്‌റൂട്ട് ധൈര്യമായി കഴിച്ചോളൂ, കാര്യമുണ്ട്‌