Truck Explode in Ghaziabad: ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ചു; വൻ സ്ഫോടനം, വീടുകൾ ഒഴിപ്പിച്ചു
Gas Cylinders Explodes in Ghaziabad: ട്രക്കിൽ നൂറിലധികം സിലിണ്ടറുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സപീമുള്ള വീടുകൾ പോലീസ് ഒഴിപ്പിച്ചു.

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. സിലിണ്ടറുകൾ കയറ്റി വന്ന ട്രക്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ഡല്‍ഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിൽ ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെ ആണ് സംഭവം. ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം വരെ സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട്. ഇതോടെ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങി. സപീത്തുള്ള ഒരു വീടിനും ഗോഡൗണിനും പൊട്ടിത്തെറിയിൽ കേടുപാടുകൾ സംഭവിച്ചു.
അഗ്നിരക്ഷാ സേന തീയണയ്ക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ:
#WATCH | Ghaziabad, UP: Firefighting operations are underway after a massive fire broke out in a truck loaded with gas cylinders near Bhopura Chowk pic.twitter.com/OajgPgxcrA
— ANI (@ANI) February 1, 2025
അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തിയെങ്കിലും തുടർച്ചയായി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് കൊണ്ട് തന്നെ ആദ്യഘട്ടത്തിൽ ട്രക്കിന് സമീപം പോകാൻ കഴിഞ്ഞില്ലെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ കുമാർ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി എഎന്‍ഐയോട് വ്യക്തമാക്കി.
അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രക്കിൽ നൂറിലധികം സിലിണ്ടറുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സപീമുള്ള വീടുകൾ പോലീസ് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.