Chhattisgarh Encounter: ഛത്തീസ്ഗഢിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; ഒമ്പതുപേരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന
Chhattisgarh Encounter With Maoist: സിആർപിഎഫും ഡിആർജി (ജില്ലാ റിസർവ് ഗാർഡ്) യും ഉൾപ്പെടുന്ന സംയുക്ത സേനാസംഘമാണ് ഓപ്പറേഷൻ നടത്തിയത്. മാവോവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇവരുടെ കൈവശം നിന്ന് വൻതോതിൽ ആയുധശേഖരവും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും (Maoist) തമ്മിൽ ഏറ്റുമുട്ടൽ (Chhattisgarh Encounter). സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്.
സിആർപിഎഫും ഡിആർജി (ജില്ലാ റിസർവ് ഗാർഡ്) യും ഉൾപ്പെടുന്ന സംയുക്ത സേനാസംഘമാണ് ഓപ്പറേഷൻ നടത്തിയത്. മാവോവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ‘ഏറെ നേരം നീണ്ടുനിന്ന വെടിവെയ്പ്പിനൊടുവിൽ യൂണിഫോം ധരിച്ച ഒമ്പത് മാവോവാദികളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു’ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ALSO READ: പരിശീലന പറക്കലിനിടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണ് അപകടം
ഇവരുടെ കൈവശം നിന്ന് വൻതോതിൽ ആയുധശേഖരവും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തോടെ ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ വിവിധ ഏറ്റുമുട്ടലുകളിലായി 154 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി പോലീസ് അറിയിച്ചു.