Manusmriti : എൽഎൽബി സിലബസിൽ മനുസ്മൃതി; നിർദ്ദേശം ഔദ്യോഗികമായി തള്ളി ഡൽഹി യൂണിവേഴ്സിറ്റി

Manusmriti For LLB Students : എൽഎൽബി വിദ്യാർത്ഥികളുടെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ഔദ്യോഗികമായി തള്ളി ഡൽഹി യൂണിവേഴ്സിറ്റി. നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ മനുസ്മൃതി ഉൾപ്പെടുത്തില്ലെന്ന് വൈസ് ചാൻസിലർ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.

Manusmriti : എൽഎൽബി സിലബസിൽ മനുസ്മൃതി; നിർദ്ദേശം ഔദ്യോഗികമായി തള്ളി ഡൽഹി യൂണിവേഴ്സിറ്റി

Manusmriti For LLB Students (Image Courtesy - Social Media)

Published: 

13 Jul 2024 14:43 PM

എൽഎൽബി വിദ്യാർത്ഥികൾക്കുള്ള സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം തള്ളി ഡൽഹി യൂണിവേഴ്സിറ്റി. നിർദ്ദേശം അനുയോജ്യമല്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ യോഗേഷ് സിംഗ് പറഞ്ഞു. ഇന്ത്യൻ അറിവുകൾ പഠിപ്പിക്കാൻ മറ്റ് പുസ്തകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യോഗേഷ് സിംഗിൻ്റെ പ്രതികരണം.

വെള്ളിയാഴ്ച നടന്ന അക്കാദമിക് കൗൺസിൽ മീറ്റിംഗിനിടെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം തള്ളിയതായി അദ്ദേഹം പ്രതികരിച്ചു. നേരത്തെ തന്നെ ഈ വിഷയത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഒരുപറ്റം അധ്യാപകർ എതിർപ്പറിയിച്ചതിനാൽ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്തില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എൽഎൽബി സെമസ്റ്റർ ഒന്നിലും ആറിലും മനുസ്മൃതി പഠിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.

Also Read : Dhruv Rathee: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്

മനുസ്മൃതിയുടെ രണ്ട് വിശദീകരണ പുസ്തകങ്ങളാണ് നിർദ്ദേശത്തിലുണ്ടായിരുന്നത്. ജിഎൻ ഝായുടെ ‘മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി’ എന്ന പുസ്തകവും ടി കൃഷ്ണസ്വാമി അയ്യരിൻ്റെ ‘മനുസ്മൃതി വിവരണം- സ്മൃതിചന്ദ്രിക’ എന്ന പുസ്തകവുമാണ് സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വൈസ് ചാൻസിലറിൻ്റെ നേതൃത്വത്തിലുള്ള സമിതി ഈ നിർദ്ദേശം അനുയോജ്യമല്ലെന്ന നിലപാടെടുത്തു.

മനുസ്മൃതി സ്ത്രീവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും പുരോഗമന വിദ്യാഭ്യാസ സംസ്കാരത്തിൽ അത് പഠിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു ചില അധ്യാപകർ നിലപാടെടുത്തത്. ഇടത് വിദ്യാർത്ഥി സംഘടനകൾ ഈ നിർദ്ദേശത്തിനിടെ വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നു. നിർദ്ദേശം ഭരണഘടനാവിരുദ്ധമാണെന്ന് വിമർശിച്ച് കോൺഗ്രസിൻ്റെ എസ്‌സി വിഭാഗം സംഘടന പ്രതിഷേധ പരിപാടി പ്രഖ്യാപിക്കുകയും എൻഎസ്‌യുവിൻ്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈസ് ചാൻസിലർ തൻ്റെ നിലപാടറിയിച്ചത്.

 

 

Related Stories
IIT Baba at Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’
Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍