Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

Manipur Protesters Attack Houses of Ministers and MLAs: എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

മണിപ്പൂരിലെ സംഘർഷഭൂമിയിൽ പോലീസ് കാവൽ നിൽക്കുന്നു (Image Credits: PTI)

Published: 

16 Nov 2024 22:09 PM

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. ശനിയാഴ്ച ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആൾക്കൂട്ടാക്രമണം ഉണ്ടായി. ജിരിബാം ജില്ലയിലെ മൂന്ന് പേരുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആക്രമണം. എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ, ഇംഫാൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപംരഞ്ജന്റെ വസതിയിലേക്കും, ഉപഭോക്തൃ-പൊതു വിതരണ വകുപ്പ് മന്ത്രി എൽ സുശീന്ദ്രാ സിംഗിന്റെ വീട്ടിലേക്കും പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകനും നിയസഭാംഗവുമായ ആർ കെ ഇമോയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ തടിച്ചുകൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ALSO READ: സംഘർഷം; മണിപ്പൂരിൽ വീണ്ടും അഫ്സ്‍പ പ്രഖ്യാപിച്ച് കേന്ദ്രം

ഇതിനു പുറമെ, സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിംഗിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതിഷേധക്കാർ, അദ്ദേഹം അവിടെ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് അക്രമാസക്തരായി. ഇതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം അവർ അക്രമിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, മണിപ്പൂർ-അസം അതിർത്തിയിൽ കൈക്കുഞ്ഞുൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃദദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധം വീണ്ടും കനത്തത്. ജിരിബാമിൽ നിന്നും കാണാതായ ഒരു കുടുംബത്തിലെ ആറു പേരുടെ മൃദദേഹങ്ങളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഴുകിയ അവസ്ഥയിൽ കണ്ടെത്തിയ മൃദദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിപ്പൂർ-അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നുമാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്.

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ