തീ കെട്ടടങ്ങാതെ മണിപ്പൂര്‍; ഗ്രാമങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം | manipur violence people killed and many of them are injured in bomb drone attack Malayalam news - Malayalam Tv9

Manipur: തീ കെട്ടടങ്ങാതെ മണിപ്പൂര്‍; ഗ്രാമങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം

Updated On: 

02 Sep 2024 07:16 AM

Manipur Violence: ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇവരുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. 31 കാരിയായ നങ്ബാം സുര്‍ബാല ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ വലതുകൈയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Manipur: തീ കെട്ടടങ്ങാതെ മണിപ്പൂര്‍; ഗ്രാമങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം

Manipur Police (PTI Image)

Follow Us On

ഇംഫാല്‍: സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍. ഇംഫാല്‍ വെസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡ്രോണുകളും ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. യുദ്ധത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈടെക് ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയെന്ന് പോലീസ് പറഞ്ഞു.

ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇവരുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. 31 കാരിയായ നങ്ബാം സുര്‍ബാല ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ വലതുകൈയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കി പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: Droupadi Murmu: ‘കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നു, ഇരകളാണ് ഭയന്ന് ജീവിക്കുന്നത്’; രാഷ്ട്രപതി ദ്രൗപദി മുർമ്മു

ഇംഫാല്‍ വെസ്റ്റിലെ കൗത്രുക് മേഖലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് കൗത്രുക് ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. തീവ്രവാദ ശ്രമങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തില്‍പ്പെടുന്നവരാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.

ആര്‍പിജികളും ഡ്രോണുകളുമെല്ലാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് പോലീസിനും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത് പുതിയ കാര്യമാണെന്നും മണിപ്പൂര്‍ പോലീസ് പറയുന്നു. പരിശീലനം ലഭിച്ച പ്രൊഫണലുകള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ട്. സാങ്കേതിക വൈദഗ്ധ്യം നേടിയവരാകാം. ഈ സാധ്യതകളെ തള്ളിക്കളയാനാകില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, 2023 മെയ് 3നാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടത്. മണിപ്പൂരിലെ ഗോത്രവര്‍ഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളുമാണ് അഗ്‌നിക്കിരയായത്. കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്ത് സംഭവം രാജ്യത്തിന്റെ മുഖത്തേറ്റ കറുത്തപാട് തന്നെയാണ്.

നിരവധി കുട്ടികളെയാണ് രക്ഷിതാക്കള്‍ ക്യാമ്പുകളില്‍ ഉപേക്ഷിച്ചത്. അമ്പതിനായിരത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്.

Also Read: Train Service Cancelled: ട്രെയിനുകൾ റദ്ദാക്കി; ആന്ധ്രയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ളവ വഴിതിരിച്ചുവിട്ടു

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തി വിഭാഗമാണ്. ബാക്കിവരുന്ന 25 ശതമാനം കുക്കികളും 15 ശതമാനം നാഗകളുമാണ്. ഭൂരിഭാഗം വരുന്ന മെയ്തികളും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നതും. കുക്കി, നാഗ വിഭാഗത്തെ തൊട്ടുകൂടാന്‍ പാടില്ലാത്തവരായി കണക്കാക്കുന്ന വിഭാഗം കൂടിയാണ് മെയ്തികള്‍. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണ്.

മണിപ്പൂര്‍ കലാപം ആരംഭിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു വിഷയത്തില്‍ മോദി പ്രതികരിച്ചത്. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നപ്പോഴും മോദി മൗനം തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആക്രമണം നടന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നാണ് മോദി പറഞ്ഞിരുന്നത്.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version