5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: ‘ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ…’; മുന്നേറ്റത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരിഹസിച്ച് കങ്കണ

Mandi Lok Sabha Election Result 2024 Malayalam: ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവർ അനുഭവിക്കേണ്ടി വരുമെന്നും കങ്കണ പറഞ്ഞു.

Lok Sabha Election Result 2024: ‘ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ…’; മുന്നേറ്റത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരിഹസിച്ച് കങ്കണ
neethu-vijayan
Neethu Vijayan | Published: 04 Jun 2024 15:34 PM

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടി കങ്കണ റണാവത്താണ് ലീഡ് ചെയ്യുന്നത്. നിലവിൽ 72435 വോട്ടുകൾക്കാണ് കണക്ക് ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗാണുള്ളത്. എന്നാൽ രണ്ടാസ്ഥാനത്തെത്തിയ വിക്രമാദിത്യ സിംഗിനെ പരിഹസിച്ച് കങ്കണ രം​ഗത്തെത്തിയിട്ടുണ്ട്.

ബാഗ് പായ്ക്ക് ചെയ്ത് നാട്ടിൽ നിന്നും പോകേണ്ടിവരും എന്നാണ് എതിൽ സ്ഥാനാർത്ഥിയോട് കങ്കണ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മാണ്ഡിയിൽ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്. റാംപൂർ രാജകുടുംബത്തിന്റെ അനന്തരാവകാശി കൂടിയാണ് വിക്രമാദിത്യ സിം​ഗ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് കൂടിയായിരുന്നു മാണ്ഡി.

ALSO READ: ‘കിഷോരി ഭയ്യാ നിങ്ങള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’; ശര്‍മയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും എന്നാണ് കോൺഗ്രസിനെ കുറിച്ച് കങ്കണ പ്രതികരിച്ചത്. ഈ ലീഡിലൂടെ അത് വ്യക്തമാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പെൺമക്കളെ അപമാനിക്കുന്നവരോട് മാണ്ഡി ദയ കാണിച്ചിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.

ഹിമാലചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന മുഖ്യമന്ത്രി വീർഭദ്ര സിംഗിൻറെ മകനാണ് മാണ്ഡിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിക്രമാദിത്യ സിംഗ്. 2014ലും 2019ലും ബിജെപി ജയിച്ച മണ്ഡലമാണ് മാണ്ഡി. രാം സ്വരൂപ് ശർമയാണ് രണ്ട് തവണയാണ് എംപിയായത്. അതേസമയം എക്സിറ്റ് പോൾ ഫലങ്ങളും കങ്കണയ്ക്ക് തന്നെയാണ് വിജയം പ്രവചിച്ചത്.

ALSO READ: ഒഡീഷയിൽ നവീൻ പട്നായിക്കിൻ്റെ കോട്ട തകർത്ത് ബിജെപി; ഇത് ചരിത്ര വിജയം

ബിജെപിയും കോൺഗ്രസും മാറി മാറി വിജയിച്ച മണ്ഡലമാണ് മണ്ഡി. 2004ലും 2009ലും കോൺഗ്രസിനായിരുന്നു ജയം. സിറ്റിങ് എംപിയായ വീരഭദ്രസിങ്ങിന്റെ മരണത്തെ തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിക്രമാദിത്യ സിംഗിൻറെ അമ്മയും കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രതിഭ വിജയം ആവർത്തിച്ചിരുന്നു.

ഹിമാചൽ പ്രദേശിൽ നാല് ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഈ നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. ഹാമിർപുരിൽ സിറ്റിങ് എംപി കൂടിയായ അനുരാഗ് സിങ് താക്കൂർ, കംഗ്രയിൽ രാജീവ് ഭരദ്വജ്, ഷിംലയിൽ സിറ്റിങ് എംപി സുരേഷ് കുമാർ കശ്യപ് എന്നിവരാണ് വലിയ ഭൂരിപക്ഷത്തിൽ മുന്നിട്ടുനിൽക്കുന്നത്. 2019 തിരഞ്ഞെടുപ്പിൽ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു വിജയം.