Viral Video: ഇതെന്ത് മറിമായം! ഗംഗാ തീരത്ത് നിന്ന് ചെളി വാരി യുവാവ്, ലഭിച്ചതോ നാണയങ്ങൾ; വീഡിയോ വൈറൽ
Ganga River Coin Collecting Viral Video: ഗംഗാ നദീ തീരത്ത് അടിഞ്ഞുകൂടിയ ചെളിയിൽ നിന്നും യുവാവ് ചെറിയ കുട്ട ഉപയോഗിച്ച് ചെളി വാരി, അത് വെള്ളത്തിൽ നന്നായി വൃത്തിയാക്കുന്നു. തുടർന്ന് ചെളി നീങ്ങിയപ്പോൾ കുട്ട നിറയെ നാണയങ്ങൾ ലഭിക്കുന്നതാണ് വീഡിയോ.

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
നദിയിൽ ആളുകൾ നാണയങ്ങൾ എറിയുന്നത് പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പതിവായി കാണുന്ന ഒരു കാഴ്ചയാണ്. നദിയോടുള്ള ആദര സൂചകമായിട്ടാണ് ആളുകൾ പലപ്പോഴും ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. ഇതൊരു പാരമ്പര്യ രീതിയായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുമത പ്രകാരം ദേവീദേവന്മാരുടെ വാസസ്ഥലമായാണ് നദികളെ കാണുന്നത്. ഇത്തരത്തിൽ നദിയിൽ നാണയങ്ങൾ ഇടുന്നത് ഒരു ദാനധർമ്മമായി കണക്കാക്കുന്നു. ഇതിലൂടെ ദേവീദേവന്മാരെ പ്രീതിപ്പെടുത്താൻ കഴിയുമെന്നും ഐശ്വര്യം വന്നു ചേരും എന്നുമാണ് വിശ്വാസം. അതുപോലെ, ഒരു ആഗ്രഹം പറഞ്ഞുകൊണ്ട് നദിയിലേക്ക് നാണയം ഇടുകയാണെങ്കിൽ ആ ആഗ്രഹങ്ങൾ നിറവേറുമെന്നും വിശ്വാസമുണ്ട്.
ഗംഗ നദിയിൽ ഇത്തരം കാഴ്ചകൾ പതിവാണ്. ആരാധനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്ന വെള്ളത്തിൽ പല സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ആളുകൾ നാണയങ്ങൾ എറിയാറുണ്ട്. കൂടാതെ, നേർച്ചയുടെ ഭാഗമായി സ്വർണവും വെള്ളിയും നദിയിൽ എറിയുന്നു. ഇതിന് പുറമെ, സ്നാനം ചെയ്യാൻ ഇറങ്ങിയ ആളുകളുടെ ആഭരണങ്ങൾ വെള്ളത്തിൽപ്പെടുന്ന സംഭവവും പതിവാണ്. നദീതീരത്ത് താമസിക്കുന്നവരിൽ ചിലർ ഇവ ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്നു.
ഗംഗാ നദിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെ
വീഡിയോകൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലർ കാന്തം ഉപയോഗിച്ച് നദിയിൽ നിന്ന് നാണയം പുറത്തെടുക്കുമ്പോൾ മറ്റ് ചിലർ തീരത്തുള്ള മണൽ അരിച്ചെടുത്ത് പണം എടുക്കുന്നു. അടുത്തിടെ, ഒരു യുവാവ് ഗംഗാ നദീതീരത്ത് നിന്ന് ചെളി ശേഖരിച്ച് അതിൽ നിന്ന് നാണയങ്ങൾ എടുക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇത് പലരും ഒരു അത്ഭുതമായി കാണുമ്പോൾ മറ്റ് ചിലർ ഇത് വ്യാജമാണെന്ന് പറയുന്നു.
ചെളിയിൽ നിന്നും യുവാവ് നാണയം ശേഖരിക്കുന്നതിന്റെ വീഡിയോ:
ഗംഗാ നദീ തീരത്ത് അടിഞ്ഞുകൂടിയ ചെളിയിൽ നിന്നും യുവാവ് ചെറിയ കുട്ട ഉപയോഗിച്ച് ചെളി വാരി, അത് വെള്ളത്തിൽ നന്നായി വൃത്തിയാക്കുന്നു. തുടർന്ന് ചെളി നീങ്ങിയപ്പോൾ കുട്ട നിറയെ നാണയങ്ങൾ ലഭിക്കുന്നതാണ് വീഡിയോ. ആളുകൾ വിശ്വാസത്തിന്റെ ഭാഗമായി എറിയുന്ന നാണയങ്ങൾ ആണ് അരിച്ചെടുത്തതെന്ന് ഇത് ശേഖരിക്കുന്ന ആൾ പറയുന്നു. ഇത്രയും നാണയങ്ങൾ ലഭിച്ചത് കണ്ടപ്പോൾ പലരും വീഡിയോ വ്യാജമാണെന്ന് കമന്റിൽ അഭിപ്രായപ്പെട്ടു. ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നാണ് അവർ പറയുന്നത്. നാണയങ്ങൾ ചെളിയിൽ മറച്ചുവെച്ച ശേഷം ഇവ വാരിയെടുക്കുകയായിരുന്നു എന്നാണ് ചിലരുടെ വാദം. അതേസമയം, ഒരു കൂട്ടം ആളുകൾ അവരുടെ സുഹൃത്തുക്കളെ ടാഗ് ചെയ്തുകൊണ്ട് ഈ പണി നമുക്കും ആരംഭിക്കാം എന്നും എഴുതി.