Viral Video: ഡല്‍ഹി മെട്രോയിൽ സഹയാത്രികന്റെ ഷര്‍ട്ട് വലിച്ചുകീറി; പിന്നാലെ യുവാവിന്റെ വെല്ലുവിളിയും; വീഡിയോ വൈറൽ
Man Tears Co-Passenger Shirt on Delhi Metro: രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്തുന്നതിന് മുൻപായാണ് പ്രശ്നം ആരംഭിച്ചത്. ഈ സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം.

ഡൽഹി മെട്രോ ട്രെയിനിൽ സഹയാത്രികന്റെ ഷർട്ട് വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഷർട്ട് വലിച്ചു കീറിയതിന് പിന്നാലെ യുവാവ് വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. തന്നെ അടിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവിന്റെ വെല്ലുവിളി.
രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്തുന്നതിന് മുൻപായാണ് പ്രശ്നം ആരംഭിച്ചത്. ഈ സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. ഇതിൽ പലരും രാജീവ് ചൗക്ക് സ്റ്റേഷനിൽ തന്നെ ഇറങ്ങി പോയി. താൻ ബിഹാറിൽ നിന്ന് വന്നയാളായത് കൊണ്ട് തന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണെന്ന് യുവാവ് പറയുന്നതും വീഡിയോയിൽ ഉണ്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ:
View this post on Instagram
ALSO READ: ഹിന്ദി ഹിന്ദുവിന്റേതും ഉറുദു മുസ്ലിമിന്റേതുമൊന്നുമല്ല; ഭാഷയ്ക്ക് മതമില്ല: സുപ്രീം കോടതി
‘ലീഗലി ലെജിറ്റിമേറ്റ്’ എന്ന ഇൻസ്റ്റാഗ്രാം പേജ് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ‘ഡൽഹി മെട്രോയിൽ ന്യൂയോർക്ക് അണ്ടർ ഗ്രൗണ്ടിന്റെ വൈബ് എത്തി’ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ ‘ഷർട്ട് കാണുന്നത് വരെ ഇത് തമാശയായിരുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഇറ്റാനഗറിൽ നിന്ന് വന്ന എൽ ചാപ്പോ ആണിതെ’ന്ന് മറ്റൊരാൾ കമന്റിട്ടു. ‘ഇത് ഡൽഹി മെട്രോയിലെ പതിവ് കാഴ്ചയാണെന്ന്’ അഭിപ്രായപ്പെട്ടവരും ഉണ്ട്.