Delhi Murder : സൂക്ഷിച്ച് വാഹനമോടിക്കാൻ ഉപദേശിച്ചു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൂന്നംഗ സംഘം
Man Stabbed To Death By Three Men : സൂക്ഷിച്ച് വാഹനമോടിക്കാനാവശ്യപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി മൂന്നംഗ സംഘം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് 22കാരനായ യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

സൂക്ഷിച്ച് വാഹനമോടിക്കാൻ ഉപദേശിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബൈക്കിലെത്തിയ മൂന്നംഗ സംഘം. 22കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിനൊപ്പമുണ്ടായിരുന്ന സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സൂക്ഷിച്ച് വാഹനമോടിക്കാൻ ആവശ്യപ്പെട്ട ഇവരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്നും ബൈക്ക് കണ്ടെടുത്തു എന്നും പോലീസ് അറിയിച്ചു.
Also Read : Bomb Threat: ബോംബ് ഭീഷണി; മുംബെെ – ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലിറക്കി
ഡൽഹിയിലെ ഹർഷ് വിഹാർ പ്രദേശത്താണ് സംഭവം. പ്രതാപ് നഗർ സ്വദേശിയായ അങ്കുർ തൻ്റെ സഹോദരൻ ഹിമാൻശുവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ദസറ ആഘോഷങ്ങൾക്ക് ശേഷം ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്നത് ഇവർ കണ്ടു. ഇവരോട് സൂക്ഷിച്ച് വാഹനമോടിക്കാൻ അങ്കുർ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതെയാണ് മൂന്നംഗ സംഘം യുവാവിനെയും സഹോദരനെയും ആക്രമിച്ചത്. ആക്രമണത്തിനിടെ സംഘാംഗങ്ങളിൽ ഒരാൾ കത്തിയെടുത്ത് സഹോദരങ്ങളെ കുത്തി. കഴുത്തിലും തുടയിലും കുത്തേറ്റ ഹിമാൻശു അങ്കുറിനെയുമായി അടുത്ത ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു. അങ്കുറിൻ്റെ ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
पूर्वी दिल्ली के हर्ष विहार में सरेआम 2 भाइयों पर चाकू के हमला, मुकदर्शक बनी रही भीड़
दशहरा देख कर लौट रहे भाइयों का वाहन सही चलाने को लेकर हुआ विवाद
ग़ुस्साए आरोपियों ने दोनों भाइयों को चाकुओं से वार कर लहू-लुहान किया
एक भाई की मृत्यु, दूसरा घायल@NetworkItv @DCPEastDelhi pic.twitter.com/Nesn6EMAzR
— Aayush Sharma (@ReporterAayush) October 14, 2024
മരണപ്പെട്ടയാളുടെ നെഞ്ചിലും തുടയിലും വയറ്റിലും കുത്തുകൾ ഏറ്റിരുന്നു. പ്രതികളിൽ ഒരാളായ വികാസിനെ (22) അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പൊതുനിരത്തിൽ വച്ച് ആളുകൾ നോക്കിനിൽക്കെ സംഘം യുവാക്കളെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അക്രമകാരികളിൽ ഒരാളെ കൂടിനിൽക്കുന്നവരിൽ ഒരാൾ പിടികൂടാൻ ശ്രമിക്കുന്നതും അയാൾ പിടികൊടുക്കാതെ ഓടി രക്ഷപ്പെടുന്നതും ഈ സിസിടിവി ദൃശ്യങ്ങളിലുണ്ട്.