Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു

Man Shoots Daughter In Front Of Cops:തനു എന്ന് പേരുള്ള 20 വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ പിതാവ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തനുവിന് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ ഇതിനോട് വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു.

Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ  അച്ഛന്‍ വെടിവച്ച് കൊന്നു

മരിച്ച തനു

Updated On: 

15 Jan 2025 13:50 PM

ഭോപ്പാല്‍ : പോലീസിനു മുന്നിൽ വച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തി പിതാവ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മകളുടെ വിവാഹത്തിന് മൂന്ന് നാൾ മാത്രം ബാക്കിയിരിക്കെയാണ് കൊലപാതകം.തനു എന്ന് പേരുള്ള 20 വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ പിതാവ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തനുവിന് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ ഇതിനോട് വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നഗരമധ്യത്തില്‍ ഗോല കാ മന്ദിറില്‍ വച്ചാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തനു ഇത് സംബന്ധിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നി​ഗമനം. തനുവിൻ്റെ ബന്ധുവായ രാഹുലും തനുവിന്റെ അച്ഛനൊപ്പം ഉണ്ടായിരുന്നു. വീഡിയോയിൽ തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം തീരുമാനിച്ചതെന്നും വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പിതാവിനെക്കുറിച്ചും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും പറയുന്നുണ്ട്.

Also Read: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

വിക്കി എന്നയാളെയാണ് തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം. ഇതിനു വീട്ടുകാര്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിരസിച്ചു. അവർ തന്നെ ദിവസവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തൻ്റെ കുടുംബത്തിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും തനു വീഡിയോയില്‍ പറയുന്നുണ്ട്. ഉത്തർപ്രദേശ്‍ ആഗ്ര സ്വദേശിയാണ് വിക്കി. ഇരുവരും ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്നു.

വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ സംഭവം അറിഞ്ഞ് പോലീസ് തനുവിന്റെ വീട്ടിലെത്തി. സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചു. എന്നാല്‍ വീട്ടില്‍ തുടരുന്നതിന് സമ്മതമല്ലെന്ന് തനു പറഞ്ഞതായി പോലീസ് പറഞ്ഞു. ഇവിടെ നിന്നും വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ മുറിക്കുള്ളിലായിരുന്ന തനുവിനെ ഒറ്റയ്ക്ക് കണ്ട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ് പിതാവിനെ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. പിന്നീടുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് പിതാവ് മകള്‍ക്കു നേരെ വെടിയുതിര്‍ത്തത്.

ജനുവരി 18നാണ് തനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. മഹേഷ് ഗുർജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. കൂട്ടാളിയായ രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തനുവിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു വരികയാണ്. തുടർന്ന് അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങൾക്കും നേരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ഈ സമയത്ത് മഹേഷിനെ പോലീസ് കീഴപ്പെടുത്തി അറസ്റ്റ് ചെയ്തെങ്കിലും പിസ്റ്റളുമായി രാഹുൽ രക്ഷപ്പെടുകയായിരുന്നു.

Related Stories
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്