Minor Rape : മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 50 വയസുകാരൻ പിടിയിൽ

Minor Molested Accused Arrested: പ്രായപൂർത്തിയാവാത്ത, മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വയസുകാരൻ പിടിയിൽ. സെറിബ്രൽ പാൾസി രോഗബാധിതയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Minor Rape : മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 50 വയസുകാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

23 Jan 2025 08:07 AM

മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വയസുകാരൻ പിടിയിൽ. സെറിബ്രൽ പാൾസി അസുഖമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബുധനാഴ്ചയാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഭീംലി മണ്ഡലിലെ ജെവി അഗ്രഹാരം ഗ്രാമത്തിൽ ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശി ആടുകളെ മേയ്ക്കാൻ പോയിരുന്നു. വാതിൽ തുറന്നിട്ടിട്ടാണ് അവർ പോയത്. വീട്ടിൽ കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസരം നോക്കി വീട്ടിൽ കയറിയ പ്രതി ബി യെല്ല റാവു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആടുകളെ മേയ്ച്ച് തിരികെയെത്തിയ മുത്തശ്ശി കണ്ടത് അടഞ്ഞുകിടക്കുന്ന വാതിലാണ്. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട പ്രതി പെൺകുട്ടിയുടെ മുകളിൽ കിടക്കുന്നത് അവർ കണ്ടു. മുത്തശ്ശിയെ കണ്ട പ്രതി അവരെ തള്ളിയിട്ട് പുറത്തേക്കോടി. എന്നാൽ, പ്രദേശവാസികൾ ഇയാളെ പിടികൂടി മർദ്ദിച്ചു. തുടർന്ന് ആശുപത്രിയിലായ പ്രതിയെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. ഉടൻ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോയ്ക്കൊപ്പം ഭാരതീയ നീതി ന്യായ സംഹിതയിലെ വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Also Read : RG Kar Rape Murder Case: ആർജി കർ ബലാത്സംഗക്കൊല കേസ്; വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി യുവതിയുടെ കുടുംബം

ആർജി കർ കേസ്
കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് ബംഗാൾ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകി. കൊല്‍ക്കത്തയിലെ സീല്‍ദ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്നാണ് സർക്കാരിൻ്റെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിൻ്റെയും ആവശ്യം.

പ്രതി ജീവിതാവസാനം വരെ ജയിലില്‍ കഴിയണമെന്നും 50,000 രൂപ പിഴയടയ്ക്കണമെന്നുമായിരുന്നു കോടതി വിധി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും കുടുംബം പ്രതികരിച്ചു.

2024 ഓഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ട്രെയിനിയായ വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യം മുഴുവൻ ഞെട്ടിയ കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സെമിനാര്‍ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന യുവഡോക്ടറെ ലൈംഗികമായി ആക്രമിച്ചതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് ചിലരിലേക്ക് നീണ്ടതിന് ശേഷമാണ് സഞ്ജയ് റോയിലെത്തി അന്വേഷണം അവസാനിച്ചത്.

സഞ്ജയ് റോയ് അന്ന് രാത്രി 11 മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി മദ്യലഹരിയിലായിരുന്നു. ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പുലർച്ചെ നാലുമണിയോടെ കടന്ന ഇയാൾ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പിന്നീടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ