Crime News: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ
Crime News Today: പിതൃസഹോദരനും ബന്ധുക്കളും ഇയാളുടെ ഭൂമി തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്, 2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്
ഞെട്ടിക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബീഹാർ. 17 വർഷം മുമ്പ് കൊല ചെയ്യപ്പെട്ടെന്ന് കരുതിയ ആൾ ജീവനോടെ തിരിച്ച് വന്നതോടെ ബന്ധുക്കളും ഞെട്ടലിലാണ്. ഝാൻസിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ കണ്ടയാളെ കൂടുതൽ ചോദ്യം ചെയ്ത പോലീസാണ് സംഭവത്തിൻ്റെ ചുരുളഴിച്ചത്. ഝാൻസിയിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരാളെ പറ്റി നാട്ടുകാരാണ് പോലീസിന് വിവരം നൽകിയത്.ജനുവരി-6-നാണ് സംഭവം. ബീഹാർ റോഹ്താസ് ജില്ലയിലെ ദേവ്രിയ ഗ്രാമവാസിയായ നാഥുനി പാൽ (50)നെയാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറ് മാസമായി ആ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.
2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്, ഇതിനുശേഷം ഇയാളുടെ പിതൃസഹോദരനും ബന്ധുക്കൾക്കുമെതിരെ അമ്മാവൻ പരാതി നൽകി. പിതൃസഹോദരനും ബന്ധുക്കളും പാലിൻ്റെ ഭൂമി തട്ടിയെടുത്ത ശേഷം ഇയാളെ കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്. ഇതേതുടർന്ന് രതിപാൽ, വിംലേഷ് പാൽ, ഭഗവാൻ പാൽ, സത്യേന്ദ്ര പാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.2 വർഷത്തോളം ഇവർ ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്.
എൻ്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, “ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ എൻ്റെ മാതാപിതാക്കൾ മരിച്ചു, 16 വർഷമായി ഞാൻ ബീഹാറിലെ എൻ്റെ വീട്ടിൽ പോയിട്ട്- നാഥുനി പാൽ പറയുന്നു. എൻ്റെ അച്ഛനും ഞാനും രണ്ട് സഹോദരന്മാരും എട്ട് മാസം വീതം ജയിലിൽ കിടന്നു. നിലവിൽ ഞങ്ങൾ ജാമ്യത്തിലാണ്,” തൻ്റെ പിതാവ് ഇപ്പോൾ മരിച്ചുവെന്നും കേസിൽ പ്രതി ചേർത്ത സഹോദരന്മാരിൽ ഒരാളായ സതേന്ദ്ര പാൽ പറഞ്ഞു പറഞ്ഞു.
നാഥുനി പാൽ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് സതേന്ദ്ര പൊട്ടിക്കരഞ്ഞു, “ഞങ്ങൾ ഒടുവിൽ കൊലപാതകത്തിൻ്റെ കളങ്കത്തിൽ നിന്ന് മോചിതരായെന്നും അയാൾ വ്യക്തമാക്കി”കേസ് ഇപ്പോഴും കോടതിയിൽ ഉള്ളതിനാൽ നാതുനി പാലിനെ ബിഹാർ പോലീസിന് കൈമാറി.