5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: റോഡ് സൈഡിൽ അനക്കമില്ലാതെ കുരങ്ങൻ, ഒന്നും നോക്കിയില്ല സിപിആർ നൽകി യുവാവ്; പിന്നെ സംഭവിച്ചത് കണ്ട് ഞെട്ടി നാട്ടുകാർ

Viral Video: കുരങ്ങൻ ചത്തുവെന്ന് കരുതി ഇതിലൂടെ പോകുന്നവർ ആരും തിരിഞ്ഞുനോക്കിയില്ല. എന്നാൽ വൈദ്യുതാഘാതമേറ്റ് വീണ കുരങ്ങിനെ നാഗരാജു എന്ന യുവാവ് ശ്രദ്ധയിൽപ്പെടുകയും സിപിആർ നടത്തി ജീവൻ രക്ഷപ്പെടുത്തുകയുമായിരുന്നു.

Viral Video: റോഡ് സൈഡിൽ അനക്കമില്ലാതെ കുരങ്ങൻ, ഒന്നും നോക്കിയില്ല സിപിആർ നൽകി യുവാവ്; പിന്നെ സംഭവിച്ചത് കണ്ട് ഞെട്ടി നാട്ടുകാർ
sarika-kp
Sarika KP | Published: 21 Nov 2024 15:08 PM

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വൈറലാകുന്ന ചില വീഡിയോ മനുഷ്യ മനസ്സിനെ തന്നെ ആകെ കുളിർമ നൽകിയേക്കാം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റോഡരികിൽ അനക്കമില്ലാതെ കിടന്ന കുരങ്ങന് സിപിആർ നൽകുന്ന യുവാവിന്റെ വീഡിയോ ആണ് അത്. തെലുങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ സിറോലു മണ്ഡലത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.

റോഡ് സൈഡിൽ വൈദ്യുതാഘാതമേറ്റ് ഒരു കുരങ്ങൻ അനക്കമില്ലാതെ കിടക്കുന്നത് വീഡിയോയിൽ കാണാം. അവിടെയെത്തിയ യുവാവ് താഴെ വീണുകിടക്കുന്ന കുരങ്ങന് ഉടന തന്നെ സിപിആർ നൽകുന്നു. കുരങ്ങൻ ചത്തുവെന്ന് കരുതി ഇതിലൂടെ പോകുന്നവർ ആരും തിരിഞ്ഞുനോക്കിയില്ല. എന്നാൽ വൈദ്യുതാഘാതമേറ്റ് വീണ കുരങ്ങിനെ നാഗരാജു എന്ന യുവാവ് ശ്രദ്ധയിൽപ്പെടുകയും സിപിആർ നടത്തി ജീവൻ രക്ഷപ്പെടുത്തുകയുമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയ കുരങ്ങ് എഴുന്നേറ്റ് ഓടുന്നതും വീഡിയോയിൽ കാണാം. കൃത്യസമയത്ത് പ്രതികരിക്കുകയും കുരങ്ങിൻ്റെ ജീവൻ രക്ഷിക്കാൻ വിദഗ്ധമായി സിപിആർ നടത്തുകയും ചെയ്ത നാഗരാജുവിനെ എല്ലാവരും അഭിനന്ദിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഒരു എസ്.യു.വിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു കുരങ്ങ്‌ ചാടുന്നു വീഡിയോ ആണ് വൈറലായത്. ചാടിയ ഉടനെ ഗ്ലാസ് പൊട്ടി കുരങ്ങ് വാഹനത്തിന്റെ ഉള്ളിലേക്ക് വീഴുന്നു. വീണതിന്റെ ആഘാതത്തില്‍ ഒരിക്കല്‍ കൂടി ചാടിയ കുരങ്ങ്‌ ഭാഗ്യം പോലെ വാഹനത്തിന്റെ റൂഫിലേക്ക് തന്നെ തിരിച്ചെത്തുകയും ജീവനും കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എല്ലാവർക്കും പറയാനുള്ളത് കുരങ്ങിന് അറിയില്ലല്ലോ ഈ വാഹനത്തിന്റെ റൂഫ് ഗ്ലാസ് കൊണ്ടുള്ളതാണെന്ന് എന്നാണ്.