5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women Dead body in sack: സംസ്‌കാരം നടത്താന്‍ പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു

അന്‍പത്തിയേഴ് കാരിയായ ആശ നര്‍ഗാവെയും മദന്‍ നര്‍ഗാവെയും പത്ത് വര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ആശയ്ക്ക് ദീര്‍ഘനാളായി കരള്‍ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Women Dead body in sack: സംസ്‌കാരം നടത്താന്‍ പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചു
shiji-mk
Shiji M K | Published: 28 May 2024 10:46 AM

ഇന്‍ഡോര്‍: സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണില്ലാത്തതിനെ തുടര്‍ന്ന് ജീവിതപങ്കാളിയുടെ മൃതദേഹം മൂന്നുദിവസം വീട്ടില്‍ സൂക്ഷിച്ച് അന്‍പത്തിയഞ്ചുകാരന്‍. പിന്നീട് ചാക്കിലാക്കിയ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവമുണ്ടായത്.

അന്‍പത്തിയേഴ് കാരിയായ ആശ നര്‍ഗാവെയും മദന്‍ നര്‍ഗാവെയും പത്ത് വര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ആശയ്ക്ക് ദീര്‍ഘനാളായി കരള്‍ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്ന് ഇവര്‍ മരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

പണമില്ലാതെ വന്നതോടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചു. എന്നാല്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയത്. പിന്നീട് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ പൊലീസ് ഇക്കാര്യം ചോദിച്ചപ്പോള്‍ മാനസിക വൈകല്യമുള്ള ആളെ പോലെയാണ് മദന്‍ പെരുമാറിയത്. കൃത്യമായി ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. റോഡില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആചാരപ്രകാരം സംസ്‌കരിച്ചതായി പൊലീസ് പറഞ്ഞു.