Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Man Hits His Friend With Stone Over Money Dispute: സുഹൃത്തുക്കളായ ദിനേശും രാം സ്വരൂപും തമ്മിൽ 50 രൂപയുടെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭോപ്പാൽ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ സുഹൃത്തിനെ കല്ലു കൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. ഭോപ്പാലിൽ നിന്ന് 40 കിലോമീറ്റർ അകലെയായി ഗഞ്ജബസോദ എന്ന ടൗണിന് അടുത്തുള്ള കലാ പത്തർ ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിഒപി) മനോജ് മിശ്ര അറിയിച്ചു.
ദിനേശ് അഹിർവാർ എന്ന ആളാണ് തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ റാം സ്വരൂപ് അഹിർവാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദിനേശ് അഹിർവാറും രാം സ്വരൂപ് അഹിർവാറും സുഹൃത്തുക്കളാണ്. 50 രൂപയുടെ പേരിൽ രണ്ട് പേരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ മനോജ് മിശ്ര പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിൽ റാം സ്വരൂപ് പൊലീസിന് മുമ്പാകെ കുറ്റം സമ്മതിച്ചു.
ALSO READ: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ചു; ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു
“50 രൂപയുടെ ഇടപാടിനെ ചൊല്ലി രാം സ്വരൂപും ദിനേശും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിനേഷിനെ കൂട്ടി കൊണ്ടുപോയ റാം സ്വരൂപ്, ആദ്യം ഇയാളെ പല തവണ കല്ല് കൊണ്ട് അടിച്ചു. തുടർന്ന് കൈവശം ഉണ്ടായിരുന്ന തുണി കൊണ്ട് ദിനേഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു” എന്ന് എസ്ഡിഒപി മനോജ് മിശ്ര വ്യക്തമാക്കി.