5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sukhbir Singh Badal: അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വധശ്രമം; വെടിയുതിർത്തത് സുവർണ ക്ഷേത്രത്തിനുള്ളിൽ

Man Fires At Sukhbir Singh Badal: രണ്ടു തവണ സുഖ്ബീർ സിങ് ബാദലിനുനേരെ വെടിയുതിർത്തതായാണ് വിവരം. അമൃത്‍സറിലെ സുവർണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം നടന്നത്. സംഭവത്തിൻറെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ നടന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

Sukhbir Singh Badal: അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വധശ്രമം; വെടിയുതിർത്തത് സുവർണ ക്ഷേത്രത്തിനുള്ളിൽ
വെടിവെയ്പ്പുണ്ടായ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 04 Dec 2024 10:18 AM

ന്യൂഡൽഹി: അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ (Sukhbir Singh Badal) വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. രണ്ടു തവണ സുഖ്ബീർ സിങ് ബാദലിനുനേരെ വെടിയുതിർത്തതായാണ് വിവരം. അമൃത്‍സറിലെ സുവർണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം നടന്നത്.

സംഭവത്തിൻറെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ നടന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ഇതിനിടെയാണ് സംഭവം. സുഖ്ബീർ സിങിൻറെ സമീപത്ത് നിന്നു തന്നെയാണ് വെടിവെയ്പ്പുണ്ടായത്. സുവർണ ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീർ സിങ്. ആ സമയം പെട്ടെന്നാണ് വെടിവയ്പുണ്ടായത്. എന്നാൽ, അക്രമിയെ ഉടൻ തന്നെ സുഖ്ബീർ സിങിൻറെ ഒപ്പമുണ്ടായിരുന്നവർ കീഴ്പ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ പതിച്ചതെന്നും സംഭവത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീർ സിങ് നിലവിൽ സുരക്ഷിതനാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാരണയൺ സിങ് എന്നായാളാണ് സുഖ്ബീറിന് നേരെ വെടിയുതിർത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.

Latest News