5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

knife found in pizza : ഓർഡർ ചെയ്ത പിസയിൽ കത്തി, മാപ്പ് പറഞ്ഞ് കടക്കാർ

Pune man finds piece of knife in pizza : ഇത് വെറും അശ്രദ്ധയായി കാണാനാകില്ലെന്നും, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും കസ്റ്റമര്‍ വിമര്‍ശിച്ചു. ആ ഔട്ട്‌ലെറ്റിൽ നിന്ന് പിസ്സ വാങ്ങുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കസ്റ്റമര്‍ പറഞ്ഞു. ഇത്തരം അശ്രദ്ധ വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) പരാതി നൽകാനാണ് നീക്കം

knife found in pizza : ഓർഡർ ചെയ്ത പിസയിൽ കത്തി, മാപ്പ് പറഞ്ഞ് കടക്കാർ
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 06 Jan 2025 10:44 AM

ര്‍ഡര്‍ ചെയ്ത പിസ എത്തിയപ്പോള്‍ ഉപയോക്താവ് ഒന്നു ഞെട്ടി. പിസയ്ക്കുള്ളില്‍ ഒരു കത്തിയും ‘ഫ്രീ’ !. പൂനെ സ്വദേശിയായ അരുണ്‍ കാപ്‌സെയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. സ്‌പൈൻ റോഡിലെ ജയ് ഗണേഷ് എംപയറിലെ ഡോമിനോസ് ഔട്ട്‌ലെറ്റിൽ നിന്നാണ് 596 രൂപയ്ക്ക് ഇദ്ദേഹം പിസ ഓര്‍ഡര്‍ ചെയ്തത്. പിംപ്രി-ചിഞ്ച്‌വാഡ് നിവാസിയായ അരുൺ കാപ്‌സെ വെള്ളിയാഴ്ചയാണ് പിസ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കത്തി ശ്രദ്ധയില്‍പെടുന്നത്. തനിക്ക് ഗുരുതരമായി പരിക്കേല്‍ക്കമായിരുന്നുവെന്നും, ഇത് മോശം അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“വെള്ളിയാഴ്ച ഡൊമിനോസില്‍ നിന്ന് ഒരു പിസ്സ ഓർഡർ ചെയ്തു. 596 രൂപ നൽകി. പിസ്സ കഴിക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു കഷ്ണം ശ്രദ്ധയില്‍പ്പെട്ടു. അത് പുറത്തെടുത്തപ്പോൾ ഒരു കത്തിയാണെന്ന് മനസ്സിലായി”-അരുൺ കാപ്‌സെ പ്രതികരിച്ചു.

കത്തി കണ്ട ഉടന്‍ തന്നെ അദ്ദേഹം ഔട്ട്‌ലെറ്റ് മാനേജരെ ബന്ധപ്പെട്ടു. എന്നാല്‍ ആദ്യം അവകാശവാദങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് ഇദ്ദേഹം കത്തി ലഭിച്ചതിന്റെ ഫോട്ടോകള്‍ കാണിച്ചു. തുടര്‍ന്ന് മാനേജര്‍ കാപ്‌സെയുടെ വസതിയിലെത്തി.

മാനേജര്‍ തെറ്റ് സമ്മതിച്ചെന്നും, സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും കാപ്‌സെ പറയുന്നു. വിഷയം മറച്ചുവയ്ക്കാന്‍ പിസയ്ക്ക് പണം ഈടാക്കില്ലെന്ന് വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

“ഞാന്‍ ഇതിന്റെ (കത്തി) ഒരു ചിത്രമെടുത്ത്‌ ഡൊമിനോസ് പിസ്സയുടെ മാനേജർക്ക് അയച്ചിരുന്നു. അല്പസമയത്തിനകം ഡോമിനോസ് പിസയുടെ മാനേജർ വന്നു. തെറ്റ് പറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു. വിഷയം മാധ്യമങ്ങളിൽ എത്താതിരിക്കാൻ പിസ്സയ്ക്ക് പണം ഈടാക്കില്ലെന്നും പറഞ്ഞു”-കാപ്‌സെ പറഞ്ഞു.

ഇത് വെറും അശ്രദ്ധയായി കാണാനാകില്ലെന്നും, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആ ഔട്ട്‌ലെറ്റിൽ നിന്ന് പിസ്സ വാങ്ങുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അരുൺ കാപ്‌സെ പറഞ്ഞു. ഇത്തരം അശ്രദ്ധ വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) പരാതി നൽകാനാണ് കാപ്‌സെയുടെ നീക്കം.

വീഡിയോ കാണാം

പിസ്സ വിൽപ്പനയില്‍ കുറവ്‌

അതേസമയം, ഇന്ത്യയില്‍ പിസ വില്‍പനയില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സൊമാറ്റോ പുറത്തിറക്കിയ 2024ലെ വര്‍ഷാവസാന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ബിരിയാണിയാണ് വില്‍പനയില്‍ ഒന്നാമത്. പിസ രണ്ടാമതുണ്ട്. എന്നാല്‍ 2023നെ അപേക്ഷിച്ച് പിസ വില്‍പനയില്‍ നേരിയ കുറവുണ്ടായതായി ഡാറ്റ വ്യക്തമാക്കുന്നു.

Read Also: പാനി പൂരി വില്പനക്കാരന് വരുമാനം 40 ലക്ഷം; പിന്നാലെ ജിഎസ്ടി നോട്ടീസ്

2023-ൽ ഇന്ത്യക്കാർ 10,09,80,615 ബിരിയാണികൾ ഓർഡർ ചെയ്‌തെന്നും, 2024ല്‍ ഓർഡറുകളുടെ എണ്ണം 9,13,99,110 ആയി കുറഞ്ഞെന്നുമാണ് സൊമാറ്റോയുടെ കണക്ക്. ഏകദേശം 95 ലക്ഷം ഓർഡറുകളുടെ ഇടിവാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ചത്. 2023-ൽ 7,45,30,036 പിസ്സകൾ ഓർഡർ ചെയ്‌തെന്നും, 2024ല്‍ ഓർഡറുകളുടെ എണ്ണം 5,84,46,908 ആയി കുറഞ്ഞെന്നും സൊമാറ്റോയുടെ കണക്ക് വ്യക്തമാക്കുന്നു. വില്‍പനയില്‍ 1.6 കോടിയുടെ കുറവാണ് സംഭവിച്ചത്. അതായത് ഒരു വര്‍ഷത്തിനിടെ 20 ശതമാനം ഇടിവ് സംഭവിച്ചു.