Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്

Blade In Chicken Biryani Hyderabad Restaurant : ഹൈദരാബാദിലെ ഒരു റെസ്റ്റോറൻ്റിൽ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ ബ്ലേഡ്. ബ്ലേഡ് കണ്ടെത്തിയ യുവാവ് പോലീസിൽ പരാതിനൽകി. ഹൈദരാബാദിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.

Hyderabad Biryani : ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; പോലീസിൽ പരാതിനൽകി യുവാവ്

ചിക്കൻ ബിരിയാണി

Updated On: 

23 Dec 2024 13:37 PM

ഹൈദരാബാദിലെ റെസ്റ്റോറൻ്റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്. ഘട്കേസറിലെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് കഴിച്ച ബിരിയാണിയിലാണ് യുവാവ് ബ്ലേഡ് കണ്ടെത്തിയത്. പിന്നാലെ ഇയാൾ പോലീസിൽ പരാതിനൽകി. ഹൈദരാബാദിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. അടുത്തിടെ നടന്ന പരിശോധനകളിൽ പല ഹോട്ടലുകളിലും നിയമലംഘനങ്ങൾ കണ്ടത്തിയിരുന്നു.

ഘട്കേസറില ആദർശ് ബാർ ആൻഡ് റെസ്റ്റോറൻ്റ് ആണ് പ്രതിക്കൂട്ടിലുള്ളത്. പ്രദേശവാസിയായ ബിംഗി അയ്‌ലയ്യ എന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം ആഹാരം കഴിക്കാൻ റെസ്റ്റോറൻ്റിലേക്ക് പോയി. ബിബി നഗർ സ്വദേശിയാണ് അയ്‌ലയ്യ. റെസ്റ്റോറൻ്റിലെത്തിയ സംഘം ചിക്കൻ ബിരിയാണിയാണ് ഓർഡർ ചെയ്തു. കഴിച്ചുകൊണ്ടിരിക്കെ ബിരിയാണിയിൽ നിന്ന് ബ്ലേഡ് കണ്ടെത്തുകയായിരുന്നു. ഇതോടെ കാര്യം ഇവർ റെസ്റ്റോറൻ്റ് മാനേജരെ അറിയിച്ചു. എന്നാൽ, അതൊരു വലിയ സംഭവമല്ലെന്ന രീതിയിലായിരുന്നു മാനേജരുടെ പ്രതികരണം. സംഭവത്തിൽ നടപടിയെടുക്കുന്നതിന് പകരം നിസ്സാരമായി കാണാനാണ് മാനേജർ ശ്രമിച്ചത്. ഇതോടെ സമീപത്തെ പോലീസ് സ്റ്റേഷനിൽ സംഘം പരാതിനൽകുകയായിരുന്നു. ഇതിന് ശേഷം സംഘം ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പെടുത്തു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read : Passengers Fight In Air India : വിമാനയാത്രയ്ക്കിടെ ആം റെസ്റ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം; രമ്യമായി പരിഹരിക്കപ്പെട്ടെന്ന് അധികൃതർ

ഹൈദരാബാദിലെ റെസ്റ്റോറൻ്റുകളിൽ നിന്ന് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭക്ഷണത്തിൽ നിന്ന് സിഗരറ്റ് കുറ്റികൾ വരെ ഈയിടെ കണ്ടെത്തിയിരുന്നു. അധികൃതർ പലതരത്തിലുള്ള പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പല റെസ്റ്റോറൻ്റുകൾക്കെതിരെയും നിയമനടപടി ഉൾപ്പെടെയുള്ളവ സ്വീകരിച്ചിരുന്നു. എന്നിട്ടും ഹൈദരാബാദിൽ സമാനമായ നിയമലംഘനങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് അധികൃതർക്ക് വലിയ സമ്മർദ്ദമാണ്.

തിരുവനന്തപുരത്തെ ബ്ലേഡ് വട
ഇക്കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്തെ ഒരു കടയിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർക്കാണ് ബ്ലേഡടങ്ങിയ വട ലഭിച്ചത്.

വട കഴിച്ചുകൊണ്ടിരിക്കെ സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡിൻ്റെ പകുതി കഷ്ണം കുടുങ്ങുകയായിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ട ഇവർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പേട്ട പൊലീസും ഭക്ഷ്യ സൗരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

Related Stories
Jaipur Marriage Scam: മാട്രിമോണിയൽ ആപ്പുകളിൽ പരസ്യം നൽകി സമ്പന്നരെ വീഴ്ത്തും; പിന്നാലെ കോടികളുമായി മുങ്ങും; യുവതി അറസ്റ്റിൽ
Chhattisgarh fraud:’പേര് സണ്ണി ലിയോൺ, ഭ‍ർത്താവ് ജോണി സിൻസ്’; ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയില്‍ വൻ തട്ടിപ്പ്
Passengers Fight In Air India : വിമാനയാത്രയ്ക്കിടെ ആം റെസ്റ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം; രമ്യമായി പരിഹരിക്കപ്പെട്ടെന്ന് അധികൃതർ
Girl Beats Jail Official: ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി; പിന്നാലെ സസ്പെൻഷൻ
Girl Sold for Debt: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു
Bengaluru Accident : വാഹനം വാങ്ങിയത് രണ്ട് മാസം മുമ്പ്, പിന്നാലെ അപ്രതീക്ഷിത ദുരന്തം; ബെംഗളൂരു വാഹനാപകടത്തില്‍ മരിച്ചത് പ്രമുഖ കമ്പനിയുടെ സിഇഒയും കുടുംബവും
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ