Crime News: മുൻകാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

Man Enraged Over Ex-Girlfriend's New Affair Gang Assaults Woman: പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതനായ യുവാവും 22കാരിയായ യുവതിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

Crime News: മുൻകാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

പ്രതീകാത്മക ചിത്രം

Published: 

23 Feb 2025 17:54 PM

മുംബൈ: മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് പ്രവേശിച്ചതാണ് മുൻകാമുകനെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പീഡനത്തിനിരയായ യുവതി ഭിവണ്ടി പോലീസ് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതനായ യുവാവും 22കാരിയായ യുവതിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവർ വേർപിരിഞ്ഞ ശേഷം യുവതി ഈയിടെയാണ് മറ്റൊരാളുമായി ഇഷ്ടത്തിലാകുന്നത്. ഇതിൽ രോഷാകുലനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ഉപദ്രവിക്കാൻ പദ്ധതിയിട്ടു.

ഇവരുടെ പദ്ധതി പ്രകാരം ഫെബ്രുവരി 19ന് രാത്രി യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ സഹോദരനെ ക്രൂരമായി മർദ്ദിച്ചു. ശേഷം പെൺകുട്ടിയെ ഫോണിൽ വിളിച്ച് പറയുന്നിടത്തേക്ക് വിളിച്ചുവരുത്താൻ സഹോദരനോട് ആവശ്യപ്പെട്ടു. താൻ പ്രശ്നത്തിലാണ് രക്ഷിക്കണമെന്ന് പറഞ്ഞ് സഹോദരൻ വിളിച്ചതോടെ യുവതി പറഞ്ഞ സ്ഥലത്തെത്തിയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: സിസിടിവി ക്യാമറ തിരിച്ചു വച്ചതിന് അധ്യാപകൻ ശകാരിച്ചു; വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തുടർന്ന് ഇവിടെ വെച്ച് യുവതിയെയും സഹോദരനെയും യുവതി അവിടേക്ക് എത്തിയ ഓട്ടോയുടെ ഡ്രൈവറെയും മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ശേഷം നഗാവിലുള്ള ഒരു സ്‌കൂളിന്റെ സമീപത്തേക്ക് കൊണ്ടുപോയി യുവതിയെ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ഫാത്തിമാനഗറിൽ എത്തിച്ച് ഒരു പിക്കപ്പ് വാനിൽ വെച്ചും യുവതിയെ ഇവർ പീഡിപ്പിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് നഗരത്തിൽ എത്തിയ യുവതി ഭിവണ്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭിവണ്ടി പോലീസ് ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം പീഡനം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഭിവണ്ടി പോലീസ് അറിയിച്ചു.

Related Stories
Man Kills Wife: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ
PM Narendra Modi: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’
Viral News: ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുവാവ് ജയിലില്‍; 2019ല്‍ മുങ്ങിയ യുവതി ഒടുവില്‍ കാമുകനോടൊപ്പം പൊങ്ങി
Jabalpur Priest Attack: ജബൽപൂർ ആക്രമണം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വൈദികർ
Rahul Gandhi: സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; സമന്‍സ് റദ്ദാക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി
Delhi Earthquake : ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തി
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ