Amritsar Golden Temple: സുവർണക്ഷേത്രത്തിൽ തീർത്ഥാടകർക്കെതിരെ ആക്രമണം; 5 പേർക്ക് പരിക്ക്

Amritsar Golden Temple: പരിക്കേറ്റവരിൽ രണ്ട് പേർ ശിരോമണി ​ഗുരു​ദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയർമാരാണ്. അക്രമിയേയും കൂട്ടാളികളെയും ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Amritsar Golden Temple: സുവർണക്ഷേത്രത്തിൽ തീർത്ഥാടകർക്കെതിരെ ആക്രമണം; 5 പേർക്ക് പരിക്ക്

amritsar golden temple

nithya
Published: 

14 Mar 2025 22:20 PM

അമൃതസർ: സുവർണക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തീർത്ഥാടക‍ർക്ക് നേരെ ആക്രമണം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചായിരുന്നു അക്രമി ദർശനത്തിനെത്തിയവരെ ഉപദ്രവിച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ അമൃത്സറിലെ ഗുരു രാംദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സുവർണ്ണ ക്ഷേത്രത്തിലെ അടുക്കളയായ ​ഗുരു റാം​ദാസ് ലാങ്കറിലാണ് സംഭവം. പരിക്കേറ്റവരിൽ രണ്ട് പേർ ശിരോമണി ​ഗുരു​ദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയർമാരാണ്. അക്രമിയേയും കൂട്ടാളികളെയും ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയുടെ മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: പ്രതികാര തീരുവകള്‍ ട്രംപിന് ദോഷം ചെയ്യും; മുന്നറിയിപ്പുമായി ടെസ്ല

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ടു; 8 പേർക്ക് പരിക്ക്, അപകട ശേഷം ‘ഒരു റൗണ്ട് കൂടി’ എന്ന് അലറി വിളിച്ച് ഡ്രൈവർ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവ് അമിത വേഗത്തിലാണ് കാറോടിച്ചതാണ് അപകടത്തിന് കാരണം.  സംഭവത്തിൽ എംഎസ് സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ രക്ഷിത് രവീഷ് ചൗരസ്യ എന്ന 23കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

അപകട ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ രക്ഷിതും സുഹൃത്തും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും ‘ഒരു റൗണ്ട് കൂടി’, ‘ഓം നമഃശിവായ’ എന്നെല്ലാം വിളിച്ചുപറയുന്നതും വിഡിയോയിൽ കാണാം. ഇവരുടെ അടുത്തേക്ക് ആളുകൾ ഓടിയെത്തുന്നതും ഇവരോട് സംസാരിക്കാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

മദ്യലഹരിയിലാണ് രക്ഷിത് കാറോടിച്ചതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്ന് പോലീസ് ജോയിന്റ് കമ്മീഷണർ ലീന പാട്ടീൽ പറഞ്ഞു. അമ്രപാലി കോംപ്ലെക്സിന് സമീപത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാർ വന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ഇരുചക്ര വാഹനത്തെയാണ് കാർ ആദ്യം ഇടിച്ചത്.

അതേസമയം, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിതിന്റെ വാദം. തന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നും അപ്രതീക്ഷിതമായി എയർബാഗ് പ്രവർത്തിച്ചതിനാൽ തനിക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ കഴിഞ്ഞില്ലെന്നും രക്ഷിത് മൊഴി നൽകി. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories
കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
Aleksej Besciokov: അന്താരാഷ്ട്ര കുറ്റവാളി അലക്സേജിനെ ഇന്‍റര്‍പോളിന് കൈമാറും; പകരം ഇന്ത്യക്ക് തഹാവൂര്‍ റാണ?
RJD’S Tej Pratap Yadav: ‘നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഷൻ’; പൊലീസുകാരനെ ഭീക്ഷണിപ്പെടുത്തി ലാലു പ്രസാദിന്റെ മകൻ, വിഡിയോ
പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ടു മക്കളെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
Ambani Family Holi Celebration: വിവാഹശേഷമുള്ള ആദ്യത്തെ ഹോളി; സോഷ്യൽ മീഡിയയിൽ വൈറലായി അംബാനി കുടുംബത്തിന്റെ ഹോളി ആഘോഷം, വിഡിയോ
Haryana BJP Leader Murder: ഹോളി ആഘോഷത്തിനിടെ തര്‍ക്കം; വെടിവെപ്പില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം