Man Kills Wife: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

Man Arrested in Noida for Killing Wife: വിവരം അറിഞ്ഞ ഉടനെ പോലീസും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തി നൂറുള്ള ഹൈദറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Man Kills Wife: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

നൂറുള്ള ഹൈദർ, അസ്മ ഖാൻ

nandha-das
Updated On: 

05 Apr 2025 18:17 PM

നോയിഡ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നോയിഡയിലെ സെക്ടറിൽ 15ലാണ് സംഭവം. നൂറുള്ള ഹൈദർ എന്ന 55കാരനാണ് ഭാര്യയായ അസ്മ ഖാനെ (42) ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നൂറുള്ള ഹൈദറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അസ്മ ഖാൻ. ബീഹാർ സ്വദേശിയായ നൂറുള്ളയും എൻജിനീയറിങ് ബിരുദധാരിയാണ്. എന്നാൽ നിലവിൽ തൊഴിൽരഹിതനാണ്. 2005ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്. കുറ്റകൃത്യം നടന്നതിന് പിന്നാലെ ദമ്പതിമാരുടെ എൻജിനീയറിങ് വിദ്യാർത്ഥിയായ മകനാണ് പോലീസിനെ വിവരം അറിയിച്ചത്.

വിവരം അറിഞ്ഞ ഉടനെ പോലീസും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തി. തുടർന്ന് നൂറുള്ള ഹൈദറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ALSO READ: കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ; മൃതദേഹം മൺകൂനയ്ക്കുള്ളിൽ

കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ

കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗർ ഹവേലിയിലെ സിൽവാസയിൽ നിന്ന് കാണാതായ ആൺകുട്ടിയുടെ മൃതദേ​​ഹം കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ. കുട്ടിയുടെ കൂടെ കളിക്കാറുണ്ടായിരുന്ന തെരുവ് നായയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കളിക്കാൻ പോയ കുട്ടി തിരിച്ച് വരാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് 60 മീറ്റർ അകലെയുള്ള മണൽക്കൂനയിൽ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചിരുന്നു. അതിൽ കുട്ടി ഒരു തെരുവ് നായയുമായി കളിക്കുന്നതിൻറെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടി അതിനൊപ്പം കളിക്കാറുണ്ടെന്നും ഭക്ഷണം നൽകാറും ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. അങ്ങനെയാണ് അന്വേഷണം നായയിലേക്ക് തിരിച്ചത്. നായയെ കണ്ടെത്തുമ്പോൾ അത് കുട്ടിയെ കുഴിച്ചിട്ടിരിക്കുന്ന മൺകൂനയ്ക്ക് മുകളിൽ നിൽക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തി.

Related Stories
India Pakistan Tensions: ഇന്ത്യ ലക്ഷ്യമിട്ട മൂന്ന് പാക് വ്യോമസേന താവളങ്ങൾ; ഈ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണമെന്ത്?
Territorial Army: മോഹന്‍ലാലും യുദ്ധക്കളത്തിലേക്കോ? എന്താണ് ടെറിട്ടോറിയല്‍ ആര്‍മി
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടുംഭീകരരും, വിവരം പുറത്ത്
India Pakistan Tensions: വീടുകളിൽ തന്നെ തുടരണം, പൊതുസ്ഥലത്ത് ഒത്തുകൂടരുത്; രാജസ്ഥാനിൽ റെഡ് അലർട്ട്, ലോക്ക്ഡൗൺ
India Pakistan Tensions: ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്റെ ഫത്ത 2ഉം; മിസൈല്‍ തടഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍
India Pakistan Conflict: പത്താന്‍കോട്ടില്‍ ഡ്രോണ്‍ തരിപ്പണമാക്കി എയര്‍ ഡിഫന്‍സ് സിസ്റ്റം; സിയാല്‍കോട്ടില്‍ ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തു
ബാത്ത്‌റൂമില്‍ നിന്ന് നീക്കം ചെയ്യേണ്ട 'ഐറ്റംസ്'
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം