Karnataka Murder: സ്യൂട്ട്കേസിനുള്ളിൽ കഷ്ണങ്ങളായി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ
Man Arrested in Karnataka for Killing Wife: കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു.

ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ ഉണ്ടായിരുന്ന സ്യൂട്ട്കേസിനകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ ഹുളിമാവിലാണ് സംഭവം. ഗൗരി അനിൽ സാംബേകർ എന്ന 32കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.
മഹാരാഷ്ട്ര പോലീസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു ഹുളിമാവ് പോലീസ് രാകേഷിന്റെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് അകത്ത് കടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയെന്നും, ഫോറൻസിക് സംഘം പരിശോധിച്ചപ്പോൾ അതിനുള്ളിൽ മൃതദേഹം ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും മറ്റ് കാര്യങ്ങളും അറിയാൻ കഴിയൂവെന്നും പോലീസ് പറഞ്ഞു. കേസിൽ ഗൗരിയുടെ ഭർത്താവ് രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം രാകേഷ് പൂനെയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
ALSO READ: ജമ്മുവിലെ കത്വവയിൽ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
മഹാരാഷ്ട്ര സ്വദേശികളായ രാകേഷും ഗൗരിയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായാണ്. ഇവർ ജോലി ആവശ്യത്തിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൗരി തൊഴിൽ അന്വേഷണത്തിലായിരുന്നു.