Man Murdered Sister: സഹോദരിയെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്തി തീർത്തു; ലക്ഷ്യം ഇൻഷുറൻസ് തുക, സഹോദരൻ പിടിയിൽ

Man Arrested for Murdering Sister in Andhra Pradesh: ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിൽ വെച്ച് 2024 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എങ്കിലും ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഇപ്പോഴാണ്.

Man Murdered Sister: സഹോദരിയെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്തി തീർത്തു; ലക്ഷ്യം ഇൻഷുറൻസ് തുക, സഹോദരൻ പിടിയിൽ

Representational Image

Updated On: 

29 Jan 2025 17:15 PM

പ്രകാശം (ആന്ധ്ര പ്രദേശ്): സഹോദരിയെ കൊലപ്പെടുത്തിയ ശേഷം അത് അപകടമരണം ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച സഹോദരൻ പിടിയിൽ. മുപ്പതുകാരനായ മലപതി അശോക് കുമാര്‍ എന്ന ബിസിനസുകാരനാണ് പോലീസ് പിടിയിലായത്. നിരവധി പേരിൽ നിന്നും പണം കടം വാങ്ങിയ ഇയാൾ സഹോദരിയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈപ്പറ്റാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി ആദ്യം തന്നെ ഇയാൾ സഹോദരിയുടെ പേരിൽ പല ഇൻഷുറൻസുകളും എടുത്തിരുന്നു. മാസങ്ങൾക്ക് മുന്നേ ഇട്ട പദ്ധതി ആണ് ഒടുവിൽ ഇയാള്‍ നടപ്പാക്കിയത്.

ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിൽ വെച്ച് 2024 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എങ്കിലും ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഇപ്പോഴാണ്. അശോകിന്റെ സഹോദരി വിവാഹബന്ധം വേർപെടുത്തിയത്‌ മുതൽ ഇയാൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹത്തിൽ ഇവർക്ക് മക്കളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ ബാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത സഹോദരിയെ ബലി കൊടുത്ത് കടത്തിൽ നിന്നും രക്ഷപ്പെടാം എന്നായിരുന്നു അശോക് പദ്ധതിയിട്ടത്.

ALSO READ: മഹാകുംഭമേളയിലെ ‘മൊണാലിസ’ 10 ദിവസം കൊണ്ട് സമ്പാദിച്ചത് കോടികളോ? സിനിമയില്‍ അഭിനയിക്കുമെന്ന് വൈറൽ താരം

2024 ഫെബ്രുവരി രണ്ടിന് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് അശോക് സഹോദരിയെ കൂടെ കൂട്ടിയത്. ആശുപത്രിയില്‍ നിന്നും മടങ്ങും വഴി കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ സഹോദരിയ്ക്ക് ഉറക്ക ഗുളികകള്‍ നല്‍കി. പിന്നീട് പൊടിലി എന്ന പ്രദേശത്തുള്ള ഒരു പെട്രോള്‍ പമ്പിനടുത്തു വച്ച് ഇയാൾ ബോധപൂർവം ഒരു അപകടം ഉണ്ടാക്കി. ഈ കാറപകടത്തിലാണ് യുവതി മരിച്ചതെന്ന് വരുത്തി തീർക്കുകയായിരുന്നു അശോകിന്റെ ലക്ഷ്യം.

എന്നാൽ, ഇത് അപകടമല്ല ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരിയുടെ പേരില്‍ കോടിക്കണക്കിന് രൂപ ഇന്‍ഷുറന്‍സായി എടുത്തിരുന്നത് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെയാണ് അശോകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇയാളെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Related Stories
Karnataka Superstition: പനി മാറാന്‍ അഗര്‍ബത്തികള്‍ കൊണ്ട് പൊള്ളിച്ച് ചികിത്സ, കുരുന്നിന് ദാരുണാന്ത്യം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
Mehul Choksi: 13,500 കോടി, വായ്പാ തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
Hyderabad: ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ചു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് യുവാവ് മരിച്ചു
Manipur Conflict: മെയ്തികളുടെ ‘തങ്ജിംഗ് ഹിൽ’ സന്ദർശനം; പ്രതിഷേധിച്ച് കുക്കി വിഭാഗം
False Case: വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ പിടിയിൽ
George Kurian: കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ സുരക്ഷാ പ്രശ്നം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാരിയർ
ഫാറ്റി ലിവര്‍ നിസാരമല്ല, സൂക്ഷിക്കണം
കൂർമബുദ്ധിയ്ക്കായി ഈ ശീലങ്ങൾ പതിവാക്കാം
കൊളസ്ട്രോൾ ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം