13 തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, യുവാവിനെ മർദ്ദിച്ച് നാട്ടുകാർ

Man Abused Stray Dogs and Shared Video on Social Media: തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇത് വീഡിയോ എടുത്ത് വ്യൂ ലഭിക്കാനായി ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

13 തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, യുവാവിനെ മർദ്ദിച്ച് നാട്ടുകാർ

നൗഷാദ്

nandha-das
Updated On: 

13 Apr 2025 08:11 AM

ഡൽഹി: തെരുവുനായ്​ക്കളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ പ്രചരിപ്പിച്ച യുവാവിനെ നാട്ടുകാരും മൃഗസ്​നേഹികളും ചേർന്ന് മർദ്ദിച്ചു. ഡൽഹിയിലെ കൈലാഷ് നഗറിലാണ് സംഭവം. ഡൽഹി സ്വദേശിയായ നൗഷാദ് എന്ന യുവാവാണ് ഈ ഹീനകൃത്യം ചെയ്തത്. 13 തെരുവുനായ്ക്കളെയാണ് നൗഷാദ് ലൈംഗികമായി പീഡിപ്പിച്ചത്.

തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇത് വീഡിയോ എടുത്ത് വ്യൂ ലഭിക്കാനായി ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. നാട്ടുകാർ ഇയാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദിച്ചതിന് പിന്നാലെ നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.

നാട്ടുകാരും മൃഗസ്നേഹികളും ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ:

ALSO READ: ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങി; 20 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ്

ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിക്കാൻ വീടു വിട്ടിറങ്ങിയ മകളെ കൊലപ്പെടുത്തി പിതാവ്

ബിഹാറിലെ പട്നയിൽ ഇഷ്ടപെട്ടയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവ് മകളെ കൊലപ്പെടുത്തി. 20കാരിയായ മകൾ സാക്ഷിയെ പിതാവ് മുകേഷ് സിംഗാണ് കൊലപ്പെടുത്തിയത്. സാക്ഷിയും സ്നേഹിച്ചിരുന്ന അയൽവാസിയായ യുവാവും വ്യത്യസ്ത സമുദായത്തില്പെട്ടവരായത് കൊണ്ട് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതോടെ യുവാവിനൊപ്പം ജീവിക്കാനായി വീട് വിട്ട് ഡൽഹിയിലേക്ക് പോയ സാക്ഷിയെ തിരികെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് പിതാവ് നിരന്തരം വിളിച്ചു കൊണ്ടിരുന്നു. പ്രശ്നങ്ങൾ എല്ലാം സംസാരിച്ച് പരിഹരിക്കാമെന്ന് വാക്ക് നൽകിയതോടെ മടങ്ങിയെത്തിയ യുവതിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു.

മടങ്ങിയെത്തിയ മകളെ കാണാനില്ലെന്ന് പറഞ്ഞ് സാക്ഷിയുടെ അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ മുറി തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ പിതാവ് മുകേഷ് സിംഗിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

വേനൽക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് പിസിഒഎസ് ഉണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
വിറ്റാമിന്‍ എയ്ക്കായി കഴിക്കാം ഈ ഭക്ഷണങ്ങള്‍
ലാഫിങ് ബുദ്ധ വീട്ടിലുണ്ടോ? ഗുണങ്ങൾ