5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mamata Banerjee : ‘നിങ്ങളുടെ ആവശ്യങ്ങൾ പഠിക്കും, നടപടിയെടുക്കും’ സമരപ്പന്തലില്‍ മമതയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Mamata Banerjee visited doctors’ protest site: ആവശ്യങ്ങളിൽ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത ജൂനിയർ ഡോക്ടർമാർക്ക് ഉറപ്പുനൽകി.

Mamata Banerjee : ‘നിങ്ങളുടെ ആവശ്യങ്ങൾ പഠിക്കും, നടപടിയെടുക്കും’ സമരപ്പന്തലില്‍ മമതയുടെ അപ്രതീക്ഷിത സന്ദര്‍ശനം
West Bengal CM Mamata Banerjee (Image – PTI)
aswathy-balachandran
Aswathy Balachandran | Updated On: 14 Sep 2024 16:47 PM

കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, സമരത്തിലായിരുന്ന ജൂനിയർ ഡോക്ടർമാരുടെ സമരപ്പന്തലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മമത ബാനർജി. ആവശ്യങ്ങളിൽ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത ജൂനിയർ ഡോക്ടർമാർക്ക് ഉറപ്പുനൽകി.

ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കില്ലെന്നും അവർ ഉറപ്പു നൽകി. എന്നാൽ മമതയുടെ സന്ദർശനത്തിന് പിന്നാലെ സമരം തുടരുമെന്നാണ് ജൂനിയർ ഡോക്ടർമാർ വ്യക്തമാക്കിയത്. ഡി ജി പി രാജീവ് കുമാറിനൊപ്പം, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാനർജി സമരപ്പന്തലിൽ എത്തിയത്.

ALSO READ – ഇന്ന് കാഴ്ചക്കുല നിറഞ്ഞു, നാളെ ഓണക്കോടി; ​ഗുരുവായൂരപ്പന്റെ ഓണവിശേഷങ്ങൾ ഇങ്ങന

അപ്രതീക്ഷിതമായി എത്തിയ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധക്കാർ പോലും അമ്പരന്നിരുന്നു എന്നാണ് വിവരം. നിങ്ങളുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഞാൻ ഉറപ്പുനൽകുന്നു എന്നും അവർ പറഞ്ഞു. തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന് വിരുദ്ധമായാണ് താൻ പ്രതിഷേധ സ്ഥലം സന്ദർശിച്ചതെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള തൻ്റെ അവസാന ശ്രമമാണിതെന്നും ബാനർജി പറഞ്ഞു.

ചൊവ്വാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ചത് മുതൽ, പശ്ചിമ ബംഗാൾ സർക്കാർ നിരവധി തവണ പ്രക്ഷോഭം നടത്തുന്ന ഡോക്ടർമാരുമായി ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ, തങ്ങളുടെ മുൻവ്യവസ്ഥകൾ പാലിക്കാത്തതിൻ്റെ പേരിൽ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾ ഇവർ നിരസിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിലേക്ക് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി സമരം ചെയ്യുന്ന ഡോക്ടർമാരെ ക്ഷണിച്ചു. അവരുടെ ആവശ്യങ്ങളിലൊന്നായ – മീറ്റിംഗിൻ്റെ തത്സമയ സംപ്രേക്ഷണം അനുവദിക്കാത്തതിനാൽ ഡോക്ടർമാർ എത്തിയില്ല. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ലൈവ് സ്ട്രീമിംഗ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.

Latest News