Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Devendra Fadnavis Maharashtra New Chief Minister : നാളെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കും.
മുംബൈ : ഒന്നര ആഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസിനെ തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. നാളെ ഡിസംബർ അഞ്ചാം തീയതി വ്യാഴാഴ്ച ദേവേന്ദ്ര ഫട്നാവിസിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഫട്നാവിസിനെ ബി.ജെ.പിയുടെ നിയമസഭകക്ഷി നേതാവായി ബിജെപി എംഎൽഎമാർ തിരഞ്ഞെടുത്തിരുന്നു. മുംബൈയിൽ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വമ്പൻ ജയം നേടി ഒന്നര ആഴ്ച നീണ്ട ചർച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രിയെ കണ്ടെത്തിയിരിക്കുന്നത്. നാളെ വൈകിട്ട് ആസാദ് മൈതാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലി കൊടുക്കും. ഫട്നാവിസിനൊപ്പം ശിവസേനയുടെ ഏകനാഥ് ഷിണ്ഡെയും എൻസിപിയുടെ അജിത് പവാറും സത്യപ്രതിജ്ഞ ചൊല്ലിയേക്കും.
നിയമസഭ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം 230 സീറ്റിൽ ജയം കണ്ടെത്തിയാണ് വീണ്ടും അധികാരത്തിലേക്കെത്തിയത്. 132 സീറ്റിൽ ജയം നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 148 സീറ്റിലാണ് ബിജെപി മത്സരിച്ചത്. 57 സീറ്റ് വസേനയും 41 സീറ്റ് അജിത് പവാറിൻ്റെ എൻസിപിയും സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം മറ്റ് പല നിബന്ധനങ്ങൾക്ക് മുന്നോട്ട് വെച്ചാണ് ഷിണ്ഡെ താൻ തടസ്സം നീക്കിയത്.
Updating…