Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ

Maharashtra Jharkhand Assembly Election Result Update: മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 158 സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഝാർഖണ്ഡിലാകട്ടെ 81 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ 45 സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.

Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ

Represental Image (Credits: TV9 Bharatvarsh)

Published: 

23 Nov 2024 06:25 AM

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം (Maharashtra Jharkhand Assembly Election) ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 158 സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഝാർഖണ്ഡിലാകട്ടെ 81 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ 45 സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം

ബിജെപി, ശിവസേന ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ പക്ഷം എന്നിവരടങ്ങിയ മഹായുതി സഖ്യവും കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേനയുബിടി, ശരദ് പവാറിൻ്റെ എൻസിപി വിഭാഗം എന്നിവ ഉൾപ്പെടുന്ന മഹാവികാസ് അഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിൽ പോരാട്ടം മത്സരിക്കുന്നത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനുശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണിത്.

ഭരണത്തുടർച്ചയുമായി മഹായുതി സഖ്യം തന്നെ സംസ്ഥാനത്ത് ഭരണം തുടരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രതീക്ഷയിലാണ് എൻഡിഎ. എന്നാൽ ചില എക്‌സിറ്റ് പോൾ ഫലങ്ങൾ മാത്രമാണ് മഹാവികാസ് അഘാഡിക്ക് വിജയം പ്രവചിച്ചത്. കഴിഞ്ഞ ദിവസം മഹാവികാസ് അഘാഡിയിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്, എൻസിപി ശരദ് പവാർപക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർ ചേർന്നാണ് കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്ത് നവംബർ 20നാണ് ഒറ്റഘട്ടമായി 288 നിയമസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പോളിങ് ശതമാനം 66.05 ആയിരുന്നു. 2019ലെ പോളിങ് ശതമാനം 61.4 ആയിരുന്നു. സംസ്ഥാനത്ത് 74 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേരിട്ടാണ് മത്സരം. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ടതാകട്ടെ 145 സീറ്റുകളാണ്. ഭരണമുന്നണിയായ മഹായുതിയിൽ ബിജെപി 149 സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിൻ്റെ എൻസിപി 59 സീറ്റുകളിലുമാണ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് 101 സീറ്റുകളിലും ശിവസേന യുബിടി 95 സീറ്റുകളിലും എൻസിപി ശരദ് പവാർപക്ഷം 86 സീറ്റുകളിലുമാണ് സ്ഥാനാർഥികളെ നിർത്തിയിരുന്നത്.

ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം

വാശിയേറിയ പോരാട്ടം നടക്കുന്ന ഝാർഖണ്ഡിൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബിജെപിക്കാണ് വിജയം പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ സഖ്യമാകട്ടെ സംസ്ഥാനം ഭരിക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളെ തിരുത്തികൊണ്ടായിരുന്നു ഹേമന്ത് സോറൻ്റെ പ്രതികരണം. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് 81 നിയമസഭാ സീറ്റുകളിലേക്ക് ഝാർഖണ്ഡിൽ വോട്ടെടുപ്പ് നടന്നത്. ഝാർഖണ്ഡ് മുക്തിമോർച്ചയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യവും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎയും തമ്മിലാണ് കനത്ത് പോരാട്ടം നടക്കുന്നത്. 67.74 ശതമാനമായിരുന്നു പോളിങ്.

മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജയിൽവാസവും ചംപയ് സോറൻ്റെ ബിജെപി പ്രവേശനവുമൊക്കെ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അണികൾ. വികസനപ്രവർത്തനങ്ങളാണ് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിൽ പ്രധാനമായും ഉയർത്തികാട്ടിയത്.

 

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ