5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maharashtra Factory Blast : മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; നാല് പേർ മരിച്ചു

Maharashtra Dombivli Chemical Factory Blast : മുംബൈയ്ക്കടുത്ത് താനെ ജില്ലയിലെ ഡോംബിവ്ലിയിലെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്

Maharashtra Factory Blast : മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; നാല് പേർ മരിച്ചു
jenish-thomas
Jenish Thomas | Updated On: 23 May 2024 18:01 PM

താനെ : മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേര് മരിച്ചു. താനെ ജില്ലയിലെ ഡോംബിവ്ലിയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്കുള്ളിൽ തീപിടുത്തം ഉണ്ടായി. ഇതെ തുടർന്ന് നിരവധി പേരാണ് ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിക്ക് സമീപത്തെ വീടുകൾക്ക് കേടുപാടുകളും വാഹനങ്ങളുടെ ചില്ലുകൾ തകരുകയും ചെയ്തു.

അഗ്നിശമന സേനയുടെ നാല് യൂണിറ്റ് വാഹനങ്ങൾ സ്ഫോടനം ഉണ്ടായ ഉടൻ സംഭവത്ത സ്ഥലത്തേക്കെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇവയ്ക്ക് പുറമെ താനെ ജില്ലയിലെ മറ്റ് ഇടങ്ങളിൽ നിന്നുള്ള കൂടുതൽ അഗ്നശമന യൂണിറ്റുകൾ സ്ഫോടനം നടന്ന ഇടത്തേക്ക് ഉടൻ എത്തിച്ചേരും.

ALSO READ : MHA Bomb Threat: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബോംബ് ഭീക്ഷണി, സന്ദേശം ഇ-മെയിലിൽ

ഡോംബിവ്ലി വ്യവസായിക മേഖലയിലെ രണ്ട് ഫേസിലെ കെമിക്കൽ ഫാക്ടറിക്കുള്ളിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഫാക്ടറിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സാങ്കേതികമായ പിഴവിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം എട്ട് പേർക്ക് പരിക്കേറ്റു. കൂടാതെ എട്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു