Maharashtra Election Result 2024 LIVE: മഹാരാഷ്ട്രയിൽ മഹായുതിയുടെ കൊടുങ്കാറ്റിൽ മഹാ വികാസ് അഘാഡി തകർന്നു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
Maharashtra Assembly Election Results 2024 LIVE Counting and Updates: മഹായുതി സഖ്യത്തിൽ ബിജെപിയും എൻസിപി അജിത് പവാർ വിഭാഗവും ശിവസേന ഷിന്ദേ വിഭാഗവും ഉൾപ്പെടുന്നു. മഹാവികാസ് ആഘാഡിയിൽ കോൺഗ്രസ്, എൻസിപി ശരത് പവാർ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്.
LIVE NEWS & UPDATES
-
MH Election Result 2024 Update : മഹാരാഷ്ട്രീ മഹായുതിയുടെ കൈയ്യിൽ സുരക്ഷിതം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിണ്ഡെ), എൻസിപി (അജിത് പവാർ) സഖ്യമായ മഹായുതി സഖ്യത്തിന് വൻ വിജയം. 229 സീറ്റാണ് മഹായുതി സഖ്യത്തിന് നേടാനായത്. 44 സീറ്റെ കോൺഗ്രസ്, ശിവസേന (ഉദ്ദവ് താക്കറെ), എൻസിപി (ശരദ് പവാർ) സഖ്യമായി മഹാ വികാസ് അഘാഡിക്ക് നേടാനായുള്ളൂ
-
Jharkhand Election Result Updates : ജാർഖണ്ഡിൽ ബിജെപിയുടെ പ്രതീക്ഷ തെറ്റിയോ?
ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 26 സീറ്റുകളിലാണ് എൻഡിഎയ്ക്ക് 26 സീറ്റിലാണ് ലീഡുള്ളത്
-
MH Assembly Election Result Updates : മഹാരാഷ്ട്രീയത്തിൽ ട്വിസ്റ്റ് ഉണ്ടാകുമോ?
മഹാരാഷ്ട്രയിൽ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി നയിക്കുന്ന മഹായുതി സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 200 ലേക്ക് അടുക്കുന്നു. മഹാ വികാസ് അഘടിയുടെ സീറ്റ് നില 80ന് താഴേക്ക് പോയി.
-
Maharashtra Assembly Election Result 2024 : MVA-യ്ക്ക് പിടി നഷ്ടപ്പെടുന്നു
മഹാരാഷ്ട്രയിൽ 162 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നയിക്കുന്ന മഹായുതി സഖ്യം. 105 സീറ്റിലാണ് മഹാ വികാസ് അഘാഡി 105 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്
-
Jharkhand Election Result 2024 Updates : ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം
ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഎംഎം സഖ്യത്തിന് മുന്നേറ്റം. 38 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. ബിജെപിയുടെ എൻഡിഎ സഖ്യം 31 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.
-
Maharashtra Election Result Updates : മഹാരാഷ്ട്രയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
മഹാരാഷ്ട്രയിൽ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ബിജെപി നയിക്കുന്ന മഹായുതി സഖ്യം 130 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മഹാ വികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റ് നില 125 ആയി. പത്ത് സീറ്റുകളിൽ മറ്റുള്ളവർക്ക് മുൻതൂക്കം.
-
Jharkhand Assembly Election Result 2024 Updates : ജാർഖണ്ഡിൽ ബി.ജെ.പിക്ക് നേരിയ മുൻതൂക്കം
ജാർഖണ്ഡിൽ ആദ്യഘട്ടം വോട്ടെണ്ണലുകൾ ആരംഭിച്ചതോടെ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിക്ക് നേരിയ മുപൻതൂക്കം
-
Maharashtra Assembly Election Result Update : മഹാരാഷ്ട്രയിൽ ഇഞ്ചോടിച്ച് പോരാട്ടമോ?
മഹാരാഷ്ട്ര വീണ്ടും ഞെട്ടിപ്പിക്കുമെന്ന് സൂചന ആദ്യഫലസൂചനകൾ. ആദ്യ ട്രെൻഡുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 25 സീറ്റുകളിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിണ്ഡെ), എൻസിപി (അജിത് പവാർ) സഖ്യമായ മഹയുതി മുന്നിട്ട് നിൽക്കുന്നു. മഹാ വികാസ് അഘാഡി 20 സീറ്റുകളിൽ മുന്നിൽ.
-
Maharashtra Election Result Updates : മഹാ വികാസ് അഘാഡിക്ക് നേരിയ മുൻതൂക്കം
മഹാരാഷ്ട്രയിൽ നിന്നും ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ്, ശിവസേന (ഉദ്ദവ് താക്കറെ), എൻസിപി (ശരദ് പവാർ) സഖ്യത്തിന് നേരിയ മുൻതൂക്കം റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണി തുടങ്ങിയിരിക്കുന്നത്
-
MH Election 2024 Breaking : വോട്ടെണ്ണലിന് തുടക്കം
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിന് തുടക്കം . ആദ്യം എണ്ണുക പോസ്റ്റൽ, ഹോം വോട്ടുകൾ. 8.30 ഓടെ ആദ്യ ട്രെൻഡുകൾ പുറത്ത് വരും
-
Maharashtra Election Result 2024 : വോട്ടെണ്ണൽ അൽപ്പസമയത്തിനകം
മഹാരാഷ്ട്രയുടെ ഭാവി എന്തെന്ന് അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. വോട്ടെണ്ണൽ ഉടൻ
-
സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ശിവസേന സ്ഥാനാർത്ഥി
#WATCH | Shiv Sena candidate from Mumba Devi assembly constituency, Shaina NC visits Shree Siddhivinayak Temple, in Mumbai to offer prayers ahead of counting for #MaharashtraAssemblyElections2024 pic.twitter.com/Ewo2I3opMX
— ANI (@ANI) November 23, 2024
-
ബരാമതിയിലെ കൗണ്ടിംഗ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ
#WATCH | Counting for #MaharashtraElection2024 to take place today. The fate of candidates on all 288 Assembly seats to be decided. Visuals from a counting centre for Baramati Assembly constituency.
Deputy CM Ajit Pawar of NCP (Mahayuti) contested against Yugendra Shriniwas… pic.twitter.com/ELQqWaOf51
— ANI (@ANI) November 23, 2024
-
#WATCH | Counting for #MaharashtraElection2024 to take place today. The fate of candidates on all 288 Assembly seats to be decided. Visuals from a counting centre for Baramati Assembly constituency.
Deputy CM Ajit Pawar of NCP (Mahayuti) contested against Yugendra Shriniwas… pic.twitter.com/ELQqWaOf51
— ANI (@ANI) November 23, 2024
മുംബെെ: ഇന്ത്യയുടെ സമ്പന്നമായ സംസ്ഥാനം. ബോളിവുഡിന്റെ ആതിപഥ്യവും ആഡംബരവും നിറഞ്ഞ തലയെടുപ്പുള്ള നഗരം. വ്യവസായങ്ങൾക്കും മറാത്തയുടെ മണ്ണിൽ പഞ്ഞമില്ല. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് പ്രത്യേകതകളും വിശേഷണങ്ങളും കൂടുതലാണ്.. 2019-ന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമായിരിക്കും എന്നാണ് ലോകം ഉറ്റ് നോക്കുന്നത്. ഭരണതുടർച്ചക്കിറങ്ങിയ മഹായൂതി സഖ്യത്തിനൊപ്പം ജനങ്ങൾ നിൽക്കുന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ബിജെപിയും കോൺഗ്രസുമാണ് പ്രധാന പാർട്ടികൾ. 2019-ലെ തെരഞ്ഞെടുപ്പിൽ ഒരു പക്ഷത്ത് ശിവസേനയും എൻസിപിയുമായിരുന്നെങ്കിൽ ഇന്ന് രണ്ട് സഖ്യകളിലും ഇരു പാർട്ടികളുമുണ്ട്. മഹായുതി സഖ്യത്തിൽ ബിജെപിയും എൻസിപി അജിത് പവാർ വിഭാഗവും ശിവസേന ഷിന്ദേ വിഭാഗവും ഉൾപ്പെടുന്നു. മഹാവികാസ് ആഘാഡിയിൽ കോൺഗ്രസ്, എൻസിപി ശരത് പവാർ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്. ഏത് മുന്നണിയാണെങ്കിലും മഹാരാഷ്ട്രയിൽ ഭൂരിപക്ഷം കുറവാണെങ്കിൽ എന്തും സംഭവിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2,086 സ്വതന്ത്രരുൾപ്പെടെ 4,136 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. നവംബർ 20-ന് നടന്ന തെരഞ്ഞെടുപ്പിൽ 66.05 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്തെ വോട്ടെണ്ണൽ തത്സമയ ഫലമറിയാം….