Maha Kumbh Stampede: മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
Stampede Breaks Out at Maha Kumbh in Prayagraj: സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി സർക്കാർ. ഇതിനായി മൂന്നാംഗ അന്വേഷണ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രൂപികരിച്ച സമിതിയിൽ വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
![Maha Kumbh Stampede: മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ Maha Kumbh Stampede: മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ](https://images.malayalamtv9.com/uploads/2025/01/Maha-Kumbh-Stampede-1.jpg?w=1280)
ഉത്തർപ്രദേശ്:പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസം ഉണ്ടായ തിക്കും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി സർക്കാർ. ഇതിനായി മൂന്നാംഗ അന്വേഷണ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രൂപികരിച്ച സമിതിയിൽ വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍, മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം പോലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കി. എങ്ങനെയാണ് ഇത്തരം ഒരു ദുരന്തം സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം പ്രധാനമാണ്. ഇതിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് മഹാ കുംഭമേള സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി; 60ലേറെ പേർക്ക് പരിക്ക്
महाकुम्भ-2025, प्रयागराज में हुई घटना अत्यंत दु:खद है, मर्माहत करने वाली है।
मृतकों को विनम्र श्रद्धांजलि व मेरी संवेदनाएं शोक संतप्त परिजनों के साथ हैं… pic.twitter.com/IuJ8Sz2GTh
— Yogi Adityanath (@myogiadityanath) January 29, 2025
അതേസമയം മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്നവരെ സഹായിക്കാൻ ഉത്തർപ്രദേശ് സർക്കാർ 1920 എന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഡിഐജി വിശദീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.