5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mahakumbh Viral Girl Monalisa: മഹാകുംഭമേളയിലെ ‘മൊണാലിസ’ 10 ദിവസം കൊണ്ട് സമ്പാദിച്ചത് കോടികളോ? സിനിമയില്‍ അഭിനയിക്കുമെന്ന് വൈറൽ താരം

Mahakumbh 2025 Viral Girl Monalisa Bhonsle: പത്തുദിവസം കൊണ്ട് താന്‍ 10 കോടി രൂപ സമ്പാദിച്ചുവെന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ താനും കുടുംബവും എന്തിനാണ് ഇനിയും മാല വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം.

Mahakumbh Viral Girl Monalisa: മഹാകുംഭമേളയിലെ ‘മൊണാലിസ’ 10 ദിവസം കൊണ്ട് സമ്പാദിച്ചത് കോടികളോ? സിനിമയില്‍ അഭിനയിക്കുമെന്ന് വൈറൽ താരം
'മൊണാലിസImage Credit source: x (twitter)
sarika-kp
Sarika KP | Published: 29 Jan 2025 13:12 PM

ഉത്തർ പ്രദേശ് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ നിന്ന് വ്യത്യസ്തമായ പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ വൈറാലായ ഒരു പെൺകുട്ടിയെ ഇന്നും വിടാതെ സോഷ്യൽ മീഡിയ പിന്തുടരുന്നുണ്ട്. വഴിയോരക്കച്ചവടക്കാരിയായ മോണാലിസയാണ് ആ വൈറൽ താരം. ഇതിനകം തന്നെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് മോണാലിസയ്ക്കുള്ളത്.

ആകര്‍ഷണീയമായ സൗന്ദര്യവും മടഞ്ഞിട്ട മുടിയും ചാരക്കണ്ണുകളുമുള്ള  16 വയസുകാരിയെ സോഷ്യൽ മീഡിയയിൽ തരം​ഗമാക്കി. വെറും 10 ദിവസം കൊണ്ട് 10 കോടി രൂപ വരുമാനം പെൺകുട്ടി ഉണ്ടാക്കി എന്ന് വരെയുള്ള ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് പെൺകുട്ടി തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. പത്തുദിവസം കൊണ്ട് താന്‍ 10 കോടി രൂപ സമ്പാദിച്ചുവെന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ താനും കുടുംബവും എന്തിനാണ് ഇനിയും മാല വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം.

Also Read: ‘മാല വിൽക്കാൻ കഴിയാതെയായി’; കുംഭ മേളയിലെ ചാരക്കണ്ണുള്ള പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് തിരിച്ചയച്ചു; കാരണം ഇത്

ഇൻഡോർ സ്വദേശിയാണ് മോണാലിസ. മോണി ഭോസ്ലെ എന്നാണ് മോണാലിസയുടെ യഥാര്‍ത്ഥ പേര്. കുംഭമേളയിൽ രുദ്രാക്ഷ മാല വിൽക്കുന്ന ജോലിയായിരുന്നു. വീഡിയോ വൈറലായതോടെ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന വിളിപ്പേരും അവളെ തേടിയെത്തി. എന്നാൽ ഈ പേരും പ്രശസ്തിയും മോണാലിസയ്ക്കും കുടുംബത്തിനും തിരിച്ചടിയായി. നിരവധി ആളുകൾ വന്ന് ഫോട്ടോയും വീഡിയോയും എടുക്കാൻ തുടങ്ങി. യൂട്യൂബ് വ്ളോഗർമാരുടെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയക്കേണ്ടി വന്നു. സുരക്ഷയെ കരുതി കൂടിയാണ് മൊണാലിസ നാട്ടിലേക്ക് തിരിച്ചതെന്നും പിതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ഇത് കാരണം ജീവിതം രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്നുവെന്നും ഇതിനായി 35,000 രൂപ കടം വാങ്ങേണ്ടി വന്നെന്നും മൊണാലിസ വ്യക്തമാക്കി. കുംഭമേളയ്ക്ക് പോയി തിരിച്ചുവന്നതിന് പിന്നാലെ സുഖമില്ലാതായതായും മൊണാലിസ പറയുന്നു.

 

അതേസമയം, സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മൊണാലിസ മനസ്സ് തുറന്നിരുന്നു. കുടുംബം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു മൊണാലിസ പറയുന്നത്. ഇതിനുശേഷം മുംബൈയില്‍നിന്നുള്ള ചില സിനിമാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായാണ് സൂചന.