Mahakumbh 2025: മഹാകുംഭമേളയിൽ അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്ന് അപകടം; 15 മരണം; നിരവധി പേർക്ക് പരിക്ക്

Maha Kumbh 2025 Stampede: സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Mahakumbh 2025: മഹാകുംഭമേളയിൽ അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്ന് അപകടം; 15 മരണം; നിരവധി പേർക്ക് പരിക്ക്

Maha Kumbh 2025 Stampede

sarika-kp
Updated On: 

29 Jan 2025 08:07 AM

ഉത്തർപ്രദേശ്: പ്രയാ​ഗ് രാജിൽ നടക്കുന്ന മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15-ഓളം പേർ മരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മരിച്ചവരുടയോ പരിക്കേറ്റവരുടെയോ വിവരവും ഔദ്യോ​ഗികമായി പുറത്തുവന്നിട്ടില്ല. മൗനി അമാവാസിയോടനുബന്ധിച്ച് ഇന്ന് പുലർച്ചെയുണ്ടായ അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

 

തിക്കും തിരക്കിലും പെട്ട് നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ അനുവഭപ്പെട്ടതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. 25-30 സ്ത്രീകൾ നിലവിൽ ചികിത്സയിലുണ്ട്. അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:‘മാല വിൽക്കാൻ കഴിയാതെയായി’; കുംഭ മേളയിലെ ചാരക്കണ്ണുള്ള പെൺകുട്ടിയെ പിതാവ് നാട്ടിലേക്ക് തിരിച്ചയച്ചു; കാരണം ഇത്

മഹാകുംഭമേളയുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌നാന ദിനമാണ് ഇന്ന്. ഏകദേശം പത്ത് കോടിയോളം ജനങ്ങളെയാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനാൽ തന്നെ മേഖലയിലെ സുരക്ഷയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും ശക്തമാക്കിയിരുന്നു. എന്നാൽ നിയന്ത്രിക്കാൻ ആകാതെ വന്നതോടെയാണ് അപകടം. തിരക്ക് കൂടിയതിനാൽ പലരും സ്നാനം ചെയ്യാതെ മടങ്ങി പോയിരുന്നു.

കഴിഞ്ഞ 17 ദിവസമായി നടക്കുന്ന മഹാകുംഭമേള ഇതിനകം 15 കോടിയിലധികം തീർത്ഥാടകർ സംഗമത്തിലും ഘാട്ടുകളിലും പുണ്യസ്നാനം നടത്തിയെന്നാണ് വിവരം. ചൊവ്വാഴ്ച മാത്രം, 4.8 കോടിയിലധികം ഭക്തർ സ്നാനം സ്വീകരിച്ചു, ഇത് മകരസംക്രാന്തിയിലെ അമൃത് സ്നാനേക്കാൾ കൂടുതലാണെന്ന് യുപി സർക്കാർ അറിയിച്ചു.

Related Stories
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക