5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maha Kumbh Stampede : മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി; 60ലേറെ പേർക്ക് പരിക്ക്

Maha Kumbh Stampede Death Toll : അമാവാസിയോട് അനുബന്ധിച്ചുള്ള അമൃത് സ്നാനത്തിനിടെ അപകടം സംഭവിക്കുന്നത്. സുരക്ഷ ബാരിക്കേഡ് തകർന്നതാണ് അപകടത്തിൻ്റെ കാരണം

Maha Kumbh Stampede : മഹാകുംഭ മേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി; 60ലേറെ പേർക്ക് പരിക്ക്
Maha KumbhImage Credit source: TV9 Network
jenish-thomas
Jenish Thomas | Published: 29 Jan 2025 19:59 PM

ലഖ്നൗ : പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയിയെന്ന് കുംഭ് ഡിഐജി വൈഭവ് കൃഷ്ണ. അപകടത്തിൽ 60ൽ അധികം പേർക്ക് പരിക്കേറ്റു അഞ്ച് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഡിഐജി വാർത്തസമ്മേളനത്തിലൂടെയാണ് അറിയിച്ചു. പരിക്കേറ്റവരെ കുംഭ് മേഖലയിൽ പ്രത്യേകം സജ്ജമാക്കിയ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചുയെന്നും ഡിഐജി കൂട്ടിച്ചേർത്തു.

ബ്രഹ്മ മുഹൂർത്തത്തിന് മുമ്പ് പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് അപകടം സംഭവിക്കുന്നത്. അമൃത് സ്നാനത്തിനായി അഖാര മാർഗിൽ വൻജനാവലി തടിച്ചു കൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡ് തകർന്ന് വീഴുകയും തുടർന്ന് ആളുകൾ സ്നാനത്തിനായി കാത്ത് നിന്നവരുടെ മകളിലേക്ക് ഓടി കയറിയതാണ് അപകടത്തിനായി കാരണമായതെന്ന് ഡിഐജി വിശദീകരിച്ചു.

ALSO READ : Mahakumbh 2025: മഹാകുംഭമേളയിൽ അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്ന് അപകടം; 15 മരണം; നിരവധി പേർക്ക് പരിക്ക്


അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു, നിർഭാഗ്യകരം 30 പേരുടെ ജീവൻ രക്ഷിക്കാനായില്ല. 30 പേരിൽ 25 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരിക്കേറ്റ 36 പേരെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുകയും ചെയ്തു. നിലവിൽ അഖാര മാർഗിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥി സന്യാസി ശ്രേഷ്ഠരോട് സംസാരിച്ച് അമൃത് സ്നാനം അൽപം വൈകി നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. അഖാരകളിൽ അമൃത സ്നാനം സമാധാനപരമായി നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ഡിഐജി കൂട്ടിച്ചേർത്തു.