5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuno National Park: ‘വീര ഗർഭിണിയാണ്’; കുനോയിൽ നിന്ന് സന്തോഷവാര്‍ത്ത

Kuno National Park: വീര എന്ന പെണ്‍ചീറ്റയാണ് ഗര്‍ഭിണിയായത്. പവന്‍ എന്ന ആണ്‍ചീറ്റയാണ് വീരയുടെ ഇണ.

Kuno National Park: ‘വീര ഗർഭിണിയാണ്’; കുനോയിൽ നിന്ന് സന്തോഷവാര്‍ത്ത
കുനോ ദേശീയോദ്യാനത്തിലെ ഗർഭിണിയായ വീര എന്ന പെൺചീറ്റ (image credits: X)
sarika-kp
Sarika KP | Updated On: 20 Oct 2024 21:53 PM

കുനോയിൽ നിന്നുള്ള സന്തോഷ വാർത്ത പങ്കുവച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. കുനോയിലെ ചീറ്റപ്പുലി ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കുവച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ‘ചീറ്റ പദ്ധതി’ വിജയമായി എന്നതിന്റെ തെളിവാണ് ഇതെന്നും രാജ്യത്തിനാകെ അഭിമാനവും സന്തോഷവുമുള്ള വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമായ എക്സിലൂടെയാണ് അദ്ദേ​ഹത്തിന്റെ പ്രതികരണം.

‘കുനോയിലേക്ക് സന്തോഷം കടന്നുവരികയാണ്. രാജ്യത്തിന്റെ ‘ചീറ്റ സംസ്ഥാനം’ എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു പെണ്‍ചീറ്റ വൈകാതെ ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ‘ചീറ്റ പദ്ധതി’ വിജയകരമായി എന്നതിന്റെ തെളിവാണിത്”, ചൗഹാന്‍ എക്സിൽ കുറിച്ചു.

 

വീര എന്ന പെണ്‍ചീറ്റയാണ് ഗര്‍ഭിണിയായത്. പവന്‍ എന്ന ആണ്‍ചീറ്റയാണ് വീരയുടെ ഇണ. കുനോയില്‍ നിലവില്‍ 12 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 24 ചീറ്റകളാണുള്ളത് എന്നാണ് റിപ്പോർട്ട്. 1952ലാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ലും 2023ലുമായി നമീബിയയിൽ നിന്ന് രണ്ട് ഘട്ടങ്ങളായി 20 ചീറ്റപ്പുലികളെയാണ് ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ പലപ്പോഴായി ചീറ്റകൾ ചത്തതായി റിപ്പോർട്ട് പുറത്തുവന്നു.