5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tirupati Laddoo Controversy: മഥുരയിലെ ‘പേഡ’യിലും മൃ​ഗക്കൊഴുപ്പ്? സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

Mathura Peda: സെപ്റ്റംബർ 22, 23 തീയതികളിലായിരുന്നു ഭക്ഷ്യ വകുപ്പ് ആരാധനാലയങ്ങൾക്ക് സമീപം പരിശോധന നടത്തിയത്. പാൽ , പനീർ, രസ​ഗുള ഉൾപ്പെടെ 42 സാമ്പിളുകളാണ് ശേഖരിച്ചത്.

Tirupati Laddoo Controversy: മഥുരയിലെ ‘പേഡ’യിലും മൃ​ഗക്കൊഴുപ്പ്? സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
Credits: PTI
athira-ajithkumar
Athira CA | Published: 24 Sep 2024 06:38 AM

മഥുര: തിരുപ്പതി ക്ഷേത്രത്തിലെ ( Tirumala Tirupathi Devasthanams) പ്രസാദമായ ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലും പരിശോധന ശക്തമാകുന്നു. മഥുര, വൃന്ദാവനം (Mathura – Vrindavan) എന്നീ തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള 15 കടകളിൽ നിന്ന് 43 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പാൽ, പനീർ, പേഡ, ബർഫി, മിൽക്ക് കേക്ക്, രസ​ഗുള, ഇമർതി, സോൻപപ്പാഡി, മറ്റ് മധുരപലഹാരങ്ങൾ എന്നിവയിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

ക്ഷേത്ര പരിസരത്ത് നടത്തിയ ഭക്ഷ്യ പരിശോധനയിൽ 15 കടകളിൽ നിന്ന് 43 സാമ്പിളുകൾ ശേഖരിച്ചതായി എഫ്എസ്ഡിഎ അസിസ്റ്റൻ്റ് കമ്മീഷണർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഇവയിൽ‌ ഒരു പേഡ(peda) സാമ്പിൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചുവെന്ന സംശയത്തെ തുടർന്ന് ലക്നൗവിലെ ലാബിലേക്ക് അയച്ചതായും അദ്ദേ​ഹം വ്യക്തമാക്കി. സെപ്റ്റംബർ 22, 23 തീയതികളിലായിരുന്നു ഭക്ഷ്യ വകുപ്പ് ആരാധനാലയങ്ങൾക്ക് സമീപം പരിശോധന നടത്തിയത്.

എന്നാൽ തിരുപ്പതിയിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്തി. ദൂഷ്യഫലങ്ങളെ അകറ്റാനും പ്രസാദത്തിന്റെ പവിത്രത വീണ്ടെടുക്കാനുമാണ് 4 മണിക്കൂറോളം നീണ്ട പൂജ നടത്തിയത്.

തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്ന തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ആർ ഡയറി ( AR Dairy) എന്ന സ്ഥാപനത്തിനെതിരെ കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ‍ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 23ന്) മറുപടി നൽകാനാണ് നിർദ്ദേശം.

മറുപടി ലഭിച്ചില്ലെങ്കിൽ 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമവും ചട്ടങ്ങളും അനുസരിച്ച് നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. AR ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലെെസൻസിന് 2029 ജൂൺ 1 വരെയാണ് കാലാവധി ഉള്ളത്. എന്നാൽ മറുപടി തൃപ്തികരമല്ലെങ്കിൽ കമ്പനിയുടെ ലെെസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കേന്ദ്രസർക്കാർ കടന്നേക്കും.

കഴിഞ്ഞ നാല് വർഷമായി തിരുപ്പതി നെയ്യ് വിതരണം ചെയ്യുന്ന എ ആർ ഡയറി എന്ന സ്ഥാപനമാണ്. എആർഡിയിൽ നിന്ന് ക്ഷേത്രത്തിൽ എത്തിച്ചിരിക്കുന്ന എല്ലാ നെയ്യ് സാമ്പിളുകളും പരിശോധനയ്ക്കായി ഗുജറാത്തിലെ ആനന്ദിലുള്ള NDDB CALF ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ആരോപണവിധേയരായ എ ആർ ഡയറീസിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് മിൽമ അറിയിച്ചു. തിരുവനന്തപുരം മിൽമ യൂണിറ്റ് എ ആർ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയതായി ആരോപണമുണ്ടായിരുന്നു. 2016-ന് ശേഷം എആർ ഡയറീസുമായി മിൽമ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മിൽമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എ ആർ ഡയറീസിന്റെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് ലിസ്റ്റിൽ മിൽമ ഉണ്ടെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ് അധികൃതർ വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.