ബാങ്ക് ജീവനക്കാരായി, സ്റ്റോക്ക് എക്സ്ചേഞ്ച് ഭരിച്ചു; ഒടുവിൽ | Madhabi Puri Buch And Chitra Ramkrishna Two Women Lead Stock Exchange in Different Part From Small Banking Job But Failed Here Is What Really Happened To Them Malayalam news - Malayalam Tv9

Stock Exchange Scams : ബാങ്ക് ജീവനക്കാരായി സ്റ്റോക്ക് എക്സ്ചേഞ്ച് ഭരിച്ചു; ഒടുവിൽ വിവാദത്തിലും

Updated On: 

23 Aug 2024 12:15 PM

Madhabi Puri Buch Controversy: ഒരു പക്ഷെ ചിത്ര രാമകൃഷ്ണനേക്കാൾ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ വനിതയാണ് മാധവി പുരി ബുച്ച്. എങ്കിലും ശമ്പളത്തിൽ മാധവിയെ കടത്തിവെട്ടി ചിത്ര

Stock Exchange Scams : ബാങ്ക് ജീവനക്കാരായി സ്റ്റോക്ക് എക്സ്ചേഞ്ച് ഭരിച്ചു; ഒടുവിൽ വിവാദത്തിലും

Chithra- Ramakrishna Vs Madhavi Buch

Follow Us On

മുംബൈ: കേവലം രണ്ട് വർഷ കാലയളവിൽ ഓഹരി വിപണിയുടെ തലപ്പത്തെ രണ്ട് വനിതകൾ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയരാകുന്നത് ചിലപ്പോൾ യാദൃശ്ചികമാവാം.   രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്തിൻ്റെ വളർച്ചയുടെ തന്നെ ഗതി മാറ്റാവുന്ന ചുമതലകളായിരുന്നിട്ടും വിവാദങ്ങളിൽ കുരുങ്ങി കറങ്ങാനായിരുന്നു ഇരുവരുടെയും വിധി. അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.

വർഷം 2015 ,സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് ഒരു അഞ്ജാതനിൽ നിന്നും പരാതി ലഭിക്കുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചില തിരിമറികൾ നടക്കുന്നുണ്ടെന്നും  ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പരാതി. പരാതി ലഭിച്ചതിന് പിന്നാലെ സെബി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.  എൻഎസ്ഇയുടെ സെർവ്വറിൽ തിരിമറി നടത്തി ചില വൻകിട ബ്രോക്കർമാർക്ക് മെച്ചമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തൽ. എല്ലാ സൂചനകളും വിരൽ ചൂണ്ടിയത് അന്നത്തെ ഡയറക്ടർ ചിത്ര രാമകൃഷ്ണയിലേക്കായിരുന്നു.

അഞ്ജാതനായ ആ യോഗി

പ്രാഥമികാന്വേഷണത്തിൽ തന്നെ തെളിഞ്ഞ പരാതി സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി. കേസിൽ പിന്നെയും ചില ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായി. ചിത്ര രാമകൃഷ്ണ പ്രവർത്തിക്കുന്നത് മറ്റൊരാളുടെ നിർദ്ദേശ പ്രകാരമെന്നായിരുന്നു അത്. ചിത്രയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത സിബിഐക്ക് ഒരു കാര്യം വ്യക്തമായി. എല്ലാത്തിനും പിന്നിൽ ഒരു ഹിമാലയൻ യോഗിയാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എല്ലാ കാര്യങ്ങളും ചിത്ര നിർവ്വഹിച്ചിരുന്നത് ” അഞ്ജാതനായ ആ യോഗിയുടെ നിർദ്ദേശത്തിലായിരുന്നു”

ALSO READ: Hindenburg Report: ‘അന്വേഷണങ്ങൾ വൈകിയിട്ടില്ല’; മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

ഹിമാലയൻ യോഗിയെ തേടിയുള്ള സിബിഐയുടെ യാത്ര അവസാനിച്ചത് ചിത്രയുടെ തന്നെ സഹപ്രവർത്തകൻ ആനന്ദ് സുബ്രഹ്മണ്യനിലായിരുന്നു. എല്ലാത്തിനും പിന്നിൽ ആനന്ദ് സുബ്രഹ്മണ്യൻ എന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.  ഇരുവരും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇരുവർക്കുമെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥ കൂടിയായിരുന്നു ചിത്ര. ഐഡിബിഐ ബാങ്കിൻ്റെ പ്രോജക്ട് ഫിനാൻസ് ഡിവിഷനിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി കരിയർ ആരംഭിച്ച അവർ മാനേജിംഗ് ഡയറക്ടറും സിഇഒയും വരെ ആയി.

കൊതിപ്പിക്കുന്ന കരിയറുള്ള മാധവി പുരി

ഒരു പക്ഷെ ചിത്ര രാമകൃഷ്ണനേക്കാൾ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ വനിതയാണ് മാധവി പുരി ബുച്ച്. മുംബൈയിലെ ഫോർട്ട് കോൺവെൻ്റ് സ്‌കൂളിലും ഡൽഹിയിലെ കോൺവെൻ്റ് ഓഫ് ജീസസ് ആൻഡ് മേരിയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ മാധവി ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.പിന്നീട് ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ നേടിയ ശേഷം 1989 ൽ ഐസിഐസിഐ ബാങ്കിൽ ജോലി ആദ്യ ജോലി. ശേഷം  ഇംഗ്ലണ്ടിലെ വെസ്റ്റ് ചെഷയർ കോളേജിൽ ലക്ചററായും അവർ ജോലി നോക്കിയിട്ടുണ്ട്. 2006-ൽ അവർ ഐസിഐസിഐ സെക്യൂരിറ്റീസിൽ ചേരുകയും  2009 ഫെബ്രുവരി മുതൽ 2011 മെയ് വരെ കമ്പനിയുടെ സിഇഒ ആയി പ്രവർത്തിക്കുകയും ചെയ്തു. തീർന്നില്ല സെൻസർ ടെക്നോളജീസ് , ഇന്നോവെൻ ക്യാപിറ്റൽ, മാക്സ് ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളുടെ മേധാവി . ഇന്ത്യൻ സ്‌കൂൾ ഓഫ് ഡെവലപ്‌മെൻ്റ് മാനേജ്‌മെൻ്റിൻ്റെ (ISDM) സ്വതന്ത്ര ഡയറക്ടറായും ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ (BRICS ബാങ്ക്) കൺസൾട്ടൻ്റായും സേവനമനുഷ്ഠിച്ച ശേഷമാണ് അവർ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡിൻ്റെ തലപ്പത്തേക്ക് എത്തുന്നത്.

അദാനി ഗ്രൂപ്പിൻ്റെ ഷെൽ കമ്പനികളിൽ മാധവി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്നും ഇത്തരം കമ്പനികൾ വഴി അദാനിയുടെ സ്റ്റോക്കുകളുടെ മൂല്യം പെരുപ്പിച്ച് കാണിക്കാൻ സഹായിച്ചെന്നുമുള്ള ആരോപണമാണ് നിലവിലുള്ളത്. ആരോപണത്തെ തള്ളി മാധവി പുരി ബുച്ചും ഭർത്താവും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതിൽ സർക്കാർ നിലപാടാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ലക്ഷങ്ങളും കോടികളും

വിവാദങ്ങളുടെ മല തന്നെയുണ്ടെങ്കിലും ഇരുവരും വാങ്ങുന്ന ശമ്പളം കേട്ടാൽ കണ്ണ് തള്ളും ഏകദേശം 4 കോടി രൂപക്കും 7 കോടിക്കും ഇടയിലായിരുന്നു ചിത്ര രാമകൃഷ്ണൻ്റെ  ശമ്പളമെങ്കിൽ 45 ലക്ഷമാണ് മാധവി പുരി ബുച്ചിൻ്റെ ഒരു വർഷത്തെ ശമ്പളം. അതായത് മാധവിക്ക് മാത്രം പ്രതിമാസം 375000 രൂപ ശമ്പളം മാത്രം ലഭിക്കും. വാഹനങ്ങൾ, താമസം അടക്കം മറ്റ് ആനുകൂല്യങ്ങൾ വേറെയും. ലഭിക്കും. ഇത്തരത്തിൽ വലിയ ജീവിത നിലവാരത്തിൽ നിന്നായിരുന്നു വിവാദങ്ങളുടെ പടുകുഴിയിലേക്ക്  ഇരുവരും എത്തിയെന്നത് ശ്രദ്ധേയമാണ്.

 

ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version