PM Modi Swearing-in Ceremony 2024 LIVE : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന്….
PM Modi Swearing-in Ceremony : കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും.
ന്യൂഡൽഹി : നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന് വൈകീട്ട് 7.15-ന് നടക്കും. നരേന്ദ്രമോദിയുടെ മൂന്നാമൂഴമാണ് ഇത്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറുമായും ബി.ജെ.പി ധാരണയില്‍ എത്തിയിരുന്നു. 30 മന്ത്രിമാരാണ് അദ്ദേഹത്തോടൊപ്പം സത്യ പ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുന്നത്. വിദേശ പ്രതിനിധികളടക്കം പല പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് സൂചന. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
LIVE NEWS & UPDATES
-
ബിഹാറിൽ നിന്നുള്ള 8 എംപിമാർ മോദിയുടെ മന്ത്രിസഭയിലേക്ക്
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിഹാറിൽ നിന്നുള്ള 8 എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയിൽ ചേരും. ഗിരിരാജ് സിംഗ്, നിത്യാനന്ദ് റായ്, സതീഷ് ദുബെ, ലാലൻ സിംഗ്, ചിരാഗ് പാസ്വാൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രമുഖർ.
-
സത്യപ്രതിജ്ഞയ്ക്ക് ഖാർഗേ എത്തും
പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയുടെ അവസാനം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗേ പങ്കെടുക്കുമെന്ന് അറിയിച്ചു.
-
PM Modi Swearing-in Ceremony 2024: കേരളത്തിന് രണ്ടു മന്ത്രിമാരെന്ന് സൂചന
കേരളത്തിൽ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ ഉണ്ടാകുമെന്ന സൂചനകൾ പുറത്തു വരുന്നു. തമിഴ്നാട്ടിലെ കെ. അണ്ണാമലൈക്ക് തൽക്കാലം മന്ത്രി സ്ഥാനം ഇല്ല. നിർമ്മലാ സീതാരാമനും ക്ഷണം ലഭിച്ചതായാണ് വിവരം.
-
PM Modi Swearing-in Ceremony 2024: മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു… സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രി
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുന്നത് സംബന്ധിച്ചുള്ള ഒദ്യോഗിക അറിയിപ്പ് എത്തി. മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു… എന്നാണ് വിവരം അറിഞ്ഞ സുരേഷ് ഗോപി പ്രതികരിച്ചത്. അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയ്ലേക്ക് പുറപ്പെട്ടു. ഇവിടെ നിന്ന് ബംഗളുരുവിലേക്കും അവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിക്കുമാണ് യാത്ര.
-
PM Modi Swearing-in Ceremony 2024: കേരളത്തിൽ നിന്ന് 115 ബി.ജെ.പി നേതാക്കൾക്ക് ക്ഷണം
കേരളത്തിൽ നിന്ന് 115 ബി.ജെ.പി നേതാക്കൾക്ക് ക്ഷണം ലഭിച്ചതായി വിവരം. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻ്റുമാർ, സ്ഥാനാർത്ഥികൾ എന്നവർ ഉൾപ്പെടെയുള്ളവർക്കാണ് ക്ഷ്ഷണം ലഭിച്ചത്.
-
PM Modi Swearing-in Ceremony 2024: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നു. കേരളാഹൗസിലേക്കാണ് ഔദ്യോഗിക ക്ഷണക്കത്ത് എത്തിയത്. അതിനിടെ സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. ഉടൻ അദ്ദേഹം പുറപ്പെടും.
-
PM Modi Swearing-in Ceremony 2024: കുമാരസ്വാമി മന്ത്രിയാകും, കെ അണ്ണാമലൈയ്ക്കും ബി.ജെ.പി.യുടെ ക്ഷണം
ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മന്ത്രിയാകും. അദ്ദേഹത്തിനു കൃഷ് മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. കെ അണ്ണാമലൈക്കും ക്ഷണമുണ്ട്. അദ്ദേഹവും കേന്ദ്രമന്ത്രിയാകും എന്നാണ് സൂചന
-
സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുന്നു
നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം. 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നാണ് അദ്ദേഹം പറയുന്നു. കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. നിലവിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. 12.30 നുള്ള വിമാനത്തിൽ ദില്ലിയിലേക്ക് പോയേക്കും. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വംനിർബന്ധിക്കുന്നതായാണ് വിവരം.
-
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്ലെന്ന് കോൺഗ്രസ്
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുക്കില്ലെന്നു തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണുമെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
-
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മോദി
സത്യാപ്രതിജ്ഞാ ചടങ്ങു നടക്കുന്ന ഇന്ന് രാവിലെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി. രാജ്ഘട്ടിലെ മഹാത്മാഗാധിയുടെ സമാധിയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. എ. ബി വാജ്പേയ് സ്മാരകത്തിലും ദേശീയ യുദ്ധ സ്മാരകത്തിലും എത്തി അദ്ദേഹം ആദരം അർപ്പിച്ചു. തലസ്ഥാനത്ത് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
-
PM Modi Swearing-in Ceremony 2024: നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കും…
പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലു സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. ജെ ഡി യുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കും എന്നും വിലയിരുത്തുന്നു. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് എന്നിവരാണ് ടി ഡി പിയിലെ മൂന്ന് പേർ എന്നാണ് വിവരം. നാലാമന്‍ ആരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെ ഡി യു മന്ത്രിമാര്‍. സ്പീക്കര്‍ പദവി ബി ജെ പി വിട്ടുകൊടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്..
Published On - Jun 09,2024 6:14 AM