MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ

AAP MLA Gurpreet Gogi Found Dead: ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎ ഗുർപ്രീത് ​ഗോ​ഗിയെ വീട്ടിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ

എംഎല്‍എ ഗുർപ്രീത് ​ഗോ​ഗി

Updated On: 

11 Jan 2025 07:31 AM

ചണ്ഡീ​ഗഢ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുർപ്രീത് ​ഗോ​ഗിയെ വീട്ടിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎ ആണ് ഗോ​ഗി. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. വെടിയേറ്റ ഉടൻ എംഎൽഎയെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡൻ്റ് ശരൺപാൽ സിംഗ് മക്കർ, പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചഹാൽ എന്നിവർ ഗോഗിയുടെ മരണം സ്ഥിരീകരിച്ചു. എംഎൽഎ ആത്മഹത്യ ചെയ്തതാണോ, അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം വ്യക്തമാക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

പകൽ സമയത്തെ പതിവ് പരിപാടികൾക്ക് ശേഷം രാത്രിയോടെ എംഎൽഎ ഗുർപ്രീത് ഗോഗി, ഘുമര്‍ മണ്ഡിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതായി എഎപി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പമാണ് ഗോഗി താമസിക്കുന്നത്. വെടിയൊച്ച കേട്ട് ഭാര്യ ഡോ. സുഖ്ചെയിന്‍ കൗര്‍ വന്ന് നോക്കിയപ്പോൾ രക്തത്തില്‍ കുളിച്ച നിലയിൽ ഗുർപ്രീതിനെ കണ്ടെത്തുകയായിരുന്നു എന്ന് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രാത്രി 12 മണിയോടെയാണ് കുടുംബം ഗോഗിയെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ, ആശുപത്രിയില്‍ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

ALSO READ: ‘ഞാൻ മനുഷ്യനാണ് ദൈവമല്ല, തെറ്റുകൾ സംഭവിക്കാം’: പോഡ്കാസ്റ്റിൽ മോദി 

2022ൽ എംഎൽഎ ആകുന്നതിന് മുൻപ് ഗുർപ്രീത് ഗോ​ഗി രണ്ടു തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചു. കോൺഗ്രസ് ജില്ലാ (അർബൻ) പ്രസിഡന്റായിരുന്ന അദ്ദേഹം,  2022 ലെ വിധാൻ സഭാ തിരഞ്ഞെടുപ്പിന് മുൻപായാണ് ആംആദ്മി പാർട്ടിയിൽ ചേർന്നത്. 2024 നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ അമ്മ പർവീൺ ബസ്സി സമ്മാനിച്ച സ്‌കൂട്ടറിൽ ഭാര്യയ്‌ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ ഗോഗി പോയത് വലിയ ചർച്ചയിരുന്നു.

അതേസമയം, ഇന്നലെ ലുധിയാന ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലോഹ്രി ചടങ്ങിൽ നിയമസഭാ സ്പീക്കർ കുൽതാർ സാന്ധവാനൊപ്പം ഗോഗിയും പങ്കെടുത്തിരുന്നു. കൂടാതെ പ്രാചിന്‍ ഷീറ്റ്ല മാതാ മന്ദിറും അദ്ദേഹം സന്ദർശിച്ചിരുന്നു.

Related Stories
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
JEE Student Suicide: വീണ്ടും ജെഇഇ വിദ്യാർത്ഥി ജീവനൊടുക്കി; 24 മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍