5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വെള്ളം കോരിയൊഴിച്ചും കൂകിവിളിച്ചും വഴിതടയൽ; ലഖ്നൗവിൽ യുവതിക്കും യുവാവിനും നേരെ ആക്രമണം, വീഡിയോ

Viral Video Lucknow: പോലീസ് എത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

Viral Video: വെള്ളം കോരിയൊഴിച്ചും കൂകിവിളിച്ചും വഴിതടയൽ; ലഖ്നൗവിൽ യുവതിക്കും യുവാവിനും നേരെ ആക്രമണം, വീഡിയോ
ആക്രമണത്തിൽ വെള്ളക്കെട്ടിലേക്ക് വീണ് ബൈക്ക് യാത്രികർ.
neethu-vijayan
Neethu Vijayan | Published: 01 Aug 2024 12:11 PM

ലഖ്‌നൗവിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക് യാത്രക്കാർക്ക് ദുരനുഭവമുണ്ടായത്. ഒരു കൂട്ടം ആളുകൾ യുവതിക്കും യുവാവിനും നേരെ റോഡിലുണ്ടായിരുന്ന വെള്ളം തെറിപ്പിക്കുന്നതും വഴിതടയുന്നതും വീഡിയോയിൽ കാണാം.

ഒരു പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. ചിലർ ഓടികൊണ്ടിരുന്ന ബൈക്ക് പിന്നിൽ നിന്ന് വലിക്കുന്നത് കാണാം. ഇതിനുപിന്നാലെ ബൈക്കിലെത്തിയ ഇരുവരും വെള്ളക്കെട്ടുള്ള റോഡിലേക്ക് വീഴുന്നു. പിന്നീട് പോലീസ് എത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരത്തിൽ ലഖ്നൗവിൽ നിന്ന് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ റോഡിലുണ്ടായ വെള്ളക്കെട്ടിൽ വാഹനങ്ങൾ കടത്തിവിടാതെ ഉപദ്രവിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. സംഭവങ്ങളെ വിമർശിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ചയും കനത്ത മഴയെത്തുടർന്ന് വിധാൻസഭാ മന്ദിരത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് സംസ്ഥാന തലസ്ഥാനത്തെ മറ്റ് പല പ്രദേശങ്ങളിലും രണ്ട് മണിക്കൂറോളം വെള്ളക്കെട്ട് അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സമാജ്‌വാദി പാർട്ടി നേതാവ് ശിവ്‌പാൽ സിംഗ് യാദവ് എക്‌സിൽ രൂക്ഷമായി വിമർശിച്ചു. “ഉത്തർപ്രദേശ് നിയമസഭയ്ക്ക് കൂടുതൽ ബജറ്റ് ആവശ്യമാണ്. ഒരു ചാറ്റൽ മഴയ്ക്ക് ശേഷമുള്ള അവസ്ഥ ഇതാണെങ്കിൽ, ദൈവത്തിൻ്റെ കാരുണ്യം കൊണ്ടാണ് സംസ്ഥാനത്തിൻ്റെ മറ്റ് ഭാ​ഗങ്ങളിൽ വെള്ളപൊക്കമുണ്ടാകത്തത് ” ശിവ്‌പാൽ സിംഗ് പറഞ്ഞു.