5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lt. General Upendra Dwivedi: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേന മേധാവിയായി നിയമിച്ചു

lt. General Upendra Dwivedi: നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

Lt. General Upendra Dwivedi: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേന മേധാവിയായി നിയമിച്ചു
Lt General Upendra Dwivedi (Image credits: PTI)
neethu-vijayan
Neethu Vijayan | Updated On: 12 Jun 2024 11:02 AM

ന്യൂഡൽഹി: ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയയെ പുതിയ കരസേന മേധാവിയായി നിയമിച്ചു. ഈ മാസം 30ന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

ഫെബ്രുവരിയിലാണ് കരസേന ഉപമേധാവിയായി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിന് തന്നെ ദ്വിവേദിയും വിരമിക്കേണ്ടതാണ്. എന്നാൽ ജനറൽ പദവി ലഭിക്കുന്നതോടെ രണ്ട് വർഷം കൂടി സേവനം അനുഷ്ഠിക്കാനുള്ള സമയം നീട്ടികിട്ടും.

പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡലുകൾ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15ന് ജമ്മു കശ്മീർ റൈഫിൾസിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്.

ALSO READ: റിയാസി ഭീകരാക്രമണം: തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു

ഡയറക്ടർ ജനറൽ ഇൻഫൻട്രി, നോർത്തേൺ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫ്, ജമ്മു ആൻഡ് കശ്മീർ റൈഫിൾസ്, അസം റൈഫിൾസ് എന്നിവയുടെ കമാൻഡർ എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. യുഎസ് ആർമി വാർ കോളേജ്, ഡിഎസ്എസ്സി വെല്ലിങ്ടൺ, ആർമി വാർ കോളേജ് മഹു എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനം നേടിയത്.

മധ്യപ്രദേശ് റിവയിലെ സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപേന്ദ്ര ദ്വിവേദിയയുടെ വിദ്യാഭ്യാസം. ഡിഫൻസ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ എം ഫിലും സ്ട്രാറ്റജിക് സ്റ്റഡീസിലും മിലിട്ടറി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും അദ്ദേഹത്തിനുണ്ട്.