Loksabha election 2024 ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ
Loksabha election 2024; ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ ഇന്നലെ മുതൽ സജീവമായിരിക്കുകയാണ് ജയിൽ മോചിതനായ അരവിന്ദ് കെജരിവാൾ.
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിൽ തന്നെ. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും നാളെ തെരഞ്ഞെടുപ്പ് നടക്കും.
ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിലെല്ലാം ഇന്ന് നിശബ്ദ പ്രചരണമാകും നടക്കുക. 1,717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്.
ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി നാളെ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.
മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും മണ്ഡലങ്ങളിലും നാളെ ജനവിധി തീരുമാനിക്കും. ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് . ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ ഇന്നലെ മുതൽ സജീവമായിരിക്കുകയാണ് ജയിൽ മോചിതനായ അരവിന്ദ് കെജരിവാൾ. ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം തുടരുമെന്നാണ് വിവരം. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ശക്തമാക്കിക്കൊണ്ടാണ് കെജരിവാൾ പ്രചാരണം മുറുക്കുക. ഇതിനിടെ മോദിയുടെ വിദ്വേഷപ്രസ്താവനങ്ങളിൽ കമ്മീഷൻ തുടരുന്ന മൗനം ദുരൂഹമെന്ന നിലപാട് ഉയർത്തി ഖാർഗെ രംഗത്ത് എത്തിയിട്ടുണ്ട്.