5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Speaker Election : രഹസ്യ ബാലറ്റിലേക്ക് പോയില്ല; 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള

രണ്ട് ദശാബ്ധങ്ങൾക്കിപ്പുറമാണ് ഒരാൾ തുടർച്ചയായി രണ്ടാം തവണയും സ്പീക്കറാകുന്നത് എന്ന സവിശേഷത ഈ Lok Sabha Speaker Election Om Birla Elected Again: തിരഞ്ഞെടുപ്പിനുണ്ട്. കോൺഗ്രസിലെ എംഎ അയ്യങ്കാർ, ജിഎസ് ധില്ലൻ, ബൽറാം ജാഖർ, ടിഡിപിയുടെ ജിഎംസി ബാലയോഗി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ലോക്‌സഭകളിൽ വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Lok Sabha Speaker Election : രഹസ്യ ബാലറ്റിലേക്ക് പോയില്ല; 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള
Lok Sabha Speaker Om Birla (Image Courtesy : PTI)
aswathy-balachandran
Aswathy Balachandran | Updated On: 26 Jun 2024 17:56 PM

ന്യൂഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി കോട്ടയിൽ നിന്നുള്ള ബിജെപി എംപി ഓം ബിർള ബുധനാഴ്ച  തിരഞ്ഞെടുത്തു. 2019 മുതൽ 2024 വരെ 17-ാം ലോക്‌സഭയിൽ സ്പീക്കർ ഓഫീസ് അധ്യക്ഷനായിരുന്ന ഓം ബിർള വീണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനേത്തുടർന്ന് ശബ്ദ വോട്ടോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ചേർന്ന് ബിർളയെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങളെത്തിയപ്പോൾ കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളേ എത്തിയുള്ളൂ. ബിർളുടെ പേര് നിർദ്ദേശിച്ച ആദ്യ പ്രമേയം പ്രധാനമന്ത്രിയുടേയതായിരുന്നു.

ALSO READ : ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണ

ജെഡിയു അംഗം രാജീവ് രഞ്ജൻ സിംഗ്, എച്ച്എഎം (എസ്) അംഗം ജിതൻ റാം മാഞ്ചി എന്നിവരും ബിർളയെ ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കാൻ പ്രത്യേക പ്രമേയങ്ങൾ അവതരിപ്പിച്ചു. 17ാം ലോക്സഭയെ ഒാം ബിർല മാതൃകാപരമായും പ്രതിബദ്ധതയോടെയും നയിച്ചെന്ന് അനുമോദന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചുള്ള പ്രമേയം അരവിന്ദ് സാവന്ത് അവതരിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ പിന്താങ്ങി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനെ പിന്താങ്ങി. ഈ പ്രമേയമാണ് ആദ്യം വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യം നാമനിർദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോട്ടം സ്പീക്കർ ആദ്യം പരിഗണിക്കുക. ആദ്യം നാമനിർദേശം നൽകിയതിനാൽതന്നെ ഓം ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യംതന്നെ പരിഗണിക്കുകയായിരുന്നു.

രണ്ട് ദശാബ്ധങ്ങൾക്കിപ്പുറമാണ് ഒരാൾ തുടർച്ചയായി രണ്ടാം തവണയും സ്പീക്കറാകുന്നത് എന്ന സവിശേഷത ഈ തിരഞ്ഞെടുപ്പിനുണ്ട്. കോൺഗ്രസിലെ എംഎ അയ്യങ്കാർ, ജിഎസ് ധില്ലൻ, ബൽറാം ജാഖർ, ടിഡിപിയുടെ ജിഎംസി ബാലയോഗി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ലോക്‌സഭകളിൽ വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.