Lok Sabha Speaker Election : ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമല്ല; ഇതിന് മുമ്പ് മത്സരം നടന്നത് എപ്പോൾ?

Lok Sabha Speaker Election History : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തവണ മൂന്നാം തവണയാണ് ലോക്സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. എൻഡിഎയ്ക്ക് വേണ്ടി ബിജെപി എംപി ഓം ബിർളയും ഇൻഡ്യ മുന്നണിക്കായി കോൺഗ്രസിൻ്റെ കൊടിക്കുന്നിൽ സുരേഷുമാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശം നൽകിയിരിക്കുന്നത്.

Lok Sabha Speaker Election : ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമല്ല; ഇതിന് മുമ്പ് മത്സരം നടന്നത് എപ്പോൾ?

Lok Sabha (Image Courtesy : PTI)

Published: 

25 Jun 2024 16:24 PM

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമാണ് ലോക്സഭ സ്പീക്കറെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാൻ (Lok Sabha Speaker Election 2024) പോകുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചയിൽ ഭരണകക്ഷിയായ എൻഡിഎയും പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും തമ്മിൽ സമവായത്തിൽ എത്താതെ വന്നതോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാം തവണ ലോക്സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി ഒരു വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. എന്നാൽ ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണ് ലോക്സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി മത്സരം നടക്കുന്നതെന്ന് പറഞ്ഞ് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ലോക്സഭ സെക്രട്ടറിയേറ്റ് പ്രകാരം സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് തവണയാണ് ലോക്സഭ സ്പീക്കറെ കണ്ടെത്തുന്നതിനായി വോട്ടെടുപ്പ് നടന്നിട്ടുള്ളത്.

കീഴ്വഴക്കം

സാധാരണയായി ഭരണകക്ഷി നിർദ്ദേശിക്കുന്ന ലോക്സഭ അംഗത്തെയാണ് പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കാറുള്ളത്. ഒരു മത്സരം ഒഴിവാക്കുന്നതിന് വേണ്ടി പ്രധാന പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകും. എന്നാൽ ആ സമവായം ഇത്തവണ നടക്കാതെ വന്നതോടെയാണ് പ്രതിപക്ഷ കക്ഷിയായ ഇൻഡ്യ മുന്നണി സ്പീക്കർ സ്ഥാനാർഥിയായി കോൺഗ്രസിൻ്റെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ നിർത്തിയത്. 17-ാം ലോക്സഭ സ്പീക്കറായിരുന്ന ഓം ബിർളയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി.

ALSO READ : Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം…

ഇനി നടക്കാൻ പോകുന്നത് മൂന്നാമത്തെ തിരഞ്ഞെടുപ്പ്

കൊടിക്കുന്നിൽ സുരേഷും ഓം ബിർളയും തമ്മിലുള്ള ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പ് മത്സരം സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായിട്ടല്ല നടക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രണ്ട് തവണയാണ് സ്പീക്കർ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനായി ലോക്സഭ വേദിയായിട്ടുള്ളത്. 1952ലും 1976ലുമാണ് ഇതിന് മുമ്പ് ലോക്സഭ സ്പീക്കറെ കണ്ടെത്തുന്നതിനായി ഒരു മത്സരം നടന്നിട്ടുള്ളത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്സഭ സ്പീക്കറായ ജിവി മാവലങ്കറും പെസെൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയുടെ ശങ്കർ ശാന്തറാമുമാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തിനായി ആദ്യം ഏറ്റുമുട്ടുന്നത്. 1952ൽ നടന്ന വോട്ടെടുപ്പിൽ മാവലങ്കർ 339 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. 394 അംഗങ്ങളാണ് കോൺഗ്രസ് നേതാവിനെ പിന്തുണച്ചത്. വർക്കേഴ്സ് പാർട്ടി നേതാവിന് ലഭിച്ചത് 55 വോട്ടുകളാണ്.

തുടർന്ന് 1976ലാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള ചരിത്രത്തിൽ രണ്ടാമത്തെ മത്സരം നടക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 360 സീറ്റുകളുമായി ഇന്ദിര ഗാന്ധിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് ഒരു വോട്ടെടുപ്പ് നടക്കുന്നത്. ബലിറാം ഭഗത്തായിരുന്നു കോൺഗ്രസിൻ്റെ സ്പീക്കർ സ്ഥാനാർഥി. അടിയന്തരാവസ്ഥ കാലത്ത് ജയിൽ കഴിഞ്ഞവരുടെ സഖ്യകക്ഷികൾ എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായി ഒരു സ്ഥാനാർഥിയെ നിർത്തി. ജഗന്നാഥ റാവും ജോഷിയായിരുന്നു ഇന്ദിരയുടെ സ്ഥാനാർഥിക്കെതിരെ മത്സരിക്കാനായി രംഗത്തെത്തിയത്. ബലിറാം റാവു 344 വോട്ടുകൾ നേടി ആറാം ലോക്സഭയുടെ നാഥനായി. 58 വോട്ടുകളായിരുന്നു യുണൈറ്റഡ് ഫ്രണ്ടിൻ്റെ ജഗന്നാഥ റാവുവിന് ലഭിച്ചത്.

ഇവയ്ക്ക് പുറമെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1925 മുതൽ 1946 വരെ കാലഘട്ടങ്ങളിൽ ആറ് തവണയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നിട്ടുള്ളത്. അന്ന് സെൻട്രൽ അസംബ്ലിയുടെ സ്പീക്കറെയാണ് തിരഞ്ഞെടുത്തിരുന്നത്.

സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

ഭരണഘടനയുടെ 93ാം അനുച്ഛദത്തിലാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതുപ്രകാരം ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള തീയതി ആദ്യം രാഷ്ട്രപതി അംഗീകരിക്കണം. അംഗീകാരം ലഭിച്ചതിന് ശേഷം ലോക്‌സഭ സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. പുതിയ ലോക്സഭ അംഗങ്ങൾ സത്യവാചകം ചൊല്ലിയതിന് ശേഷമാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കന്നത്. പ്രോടേം സ്പീക്കറെ രാഷ്ട്രപതിയാണ് നിയമിക്കുന്നത്.

ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം അല്ലെങ്കില്‍ പ്രോടേം സ്പീക്കറാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുക. രഹസ്യബാലറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുക. ഭരണകക്ഷികളും പ്രതിപക്ഷകക്ഷികളും സമവായത്തിൽ എത്തിയാൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതാണ് പതിവ്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ