ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനാവാള്‍, ജിതിന്‍ റാം മാഞ്ചി, ജിതിന്‍ പ്രസാദ, നകുല്‍നാഥ്, കനിമൊഴി, അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
#WATCH | Tamil Nadu: Union Minister and BJP candidate from Nilgiris, L Murugan casts his vote at a polling station in Koyambedu, Chennai.
DMK has fielded A Raja from the constituency. AIADMK's D. Lokesh Tamilselvan also contesting from here. #LokSabhaElection2024 pic.twitter.com/OwVj5zv8ux
— ANI (@ANI) April 19, 2024
#WATCH | Tamil Nadu BJP chief and party's candidate from Coimbatore constituency, K Annamalai casts his vote at a polling booth in Uthupatti, Karur.
He faces DMK's Ganapathy P. Rajkumar in the constituency. pic.twitter.com/n3VCoyFkWE
— ANI (@ANI) April 19, 2024
1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അരുണാചല്‍പ്രദേശ് -രണ്ട്, അസം-അഞ്ച്, മധ്യപ്രദേശ്-ആറ്, മഹാരാഷ്ട്ര- അഞ്ച്, മണിപ്പൂര്‍-രണ്ട്, രാജസ്ഥാന്‍-പതിമൂന്ന്, മേഘാലയ-രണ്ട്, തമിഴ്‌നാട്-മുപ്പതിയൊന്‍പത്, ഉത്തരാഖണ്ഡ്-അഞ്ച്, ബംഗാള്‍-മൂന്ന്, ഉത്തര്‍പ്രദേശ്-എട്ട്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറാം, നാഗാലാന്റ്, പുതുച്ചേരി, സിക്കിം, ത്രിപുര-ഒന്നുവൂതം മണ്ഡലങ്ങള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.
#WATCH | Rajasthan: Union Minister and BJP candidate from Bikaner Lok Sabha seat, Arjun Ram Meghwal leaves from his residence to cast his vote for the Lok Sabha elections. #LokSabhaElections2024📷 pic.twitter.com/47Oq9cFSLh
— ANI (@ANI) April 19, 2024
വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപിയുടെ കയ്യിലുള്ളതാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനാവാള്‍, ജിതിന്‍ റാം മാഞ്ചി, ജിതിന്‍ പ്രസാദ, നകുല്‍നാഥ്, കനിമൊഴി, അണ്ണാമലേ എന്നിവരും ഇന്ന് ജനവിധി തേടും.