Lok Sabha Election Result 2024: ഫലം കാത്തിരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം ? അതിശയിപ്പിക്കും

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീ ഫോംസിൻ്റെ കണക്കുകൾ പ്രകാരം ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 8360 സ്ഥാനാർഥികളാണ് ഫലം കാത്തിരിക്കുന്നത്

Lok Sabha Election Result 2024: ഫലം കാത്തിരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം ? അതിശയിപ്പിക്കും
Published: 

04 Jun 2024 07:17 AM

Lok Sabha Election Results 2024: മെയ്യും മനസും , കണ്ണും കാതും ഒരു പോലെ കാത്തിരിക്കുന്ന കുറച്ച് മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ജനവിധി എന്താണെന്നത് അറിയാൻ ആകാംക്ഷയിലാണ് മത്സരിക്കുന്ന ഓരോ സ്ഥാനാർഥികളും. ഇത്തരത്തിൽ എത്ര സ്ഥാനാർഥികൾ ഫലം കാത്തിരിക്കുന്നുണ്ടെന്ന് അറിയാമോ?

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീ ഫോംസിൻ്റെ കണക്കുകൾ പ്രകാരം ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 8360 സ്ഥാനാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പാർട്ടികളുടെ എണ്ണത്തിലും സ്ഥാനാർഥികളുടെ എണ്ണത്തിലും വലിയ വർധനയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടായത്.

ALSO READ: Lok Sabha Election Result 2024: ആദ്യ ഫല സൂചനകൾ എപ്പോൾ മുതൽ? വിധി അറിയാൻ മണിക്കൂറുകൾ മാത്രം

ഇതിൽ 1333 സ്ഥാനാർഥികൾ ദേശിയ പാർട്ടികളുടെയും 532 സ്ഥാനാർഥികൾ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുടെയും മാണെങ്കിൽ 2580 പേർ മറ്റുള്ള പാർട്ടികളുടെയുമാണ്. 3915 സ്ഥാനാർഥികളാണ് ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത്.

പാർട്ടികളുടെ എണ്ണം കൂടിയോ

2024-ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 751 രാഷ്ട്രീയ പാർട്ടികളാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ ഇത് 677 ആയിരുന്നു, 2014-ൽ ഇത് 464 ഉം 2009-ൽ ഇത് 368 ഉം പാർട്ടികളായിരുന്നു. എഡിആറിൻ്റെ കണക്ക് പ്രകാരം പാർട്ടികളുടെ എണ്ണത്തിൽ 15 വർഷം കൊണ്ട് വന്നത് 104 ശതനമാനം വർധനയാണ്.

ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ്

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തിരഞ്ഞെടുപ്പ് എന്ന് പ്രത്യേകത കൂടി 2024-ലോക്സഭാ തിരഞ്ഞെടുപ്പിനുണ്ട്. 1951-52 കാലഘട്ടത്തിലെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഏറ്റവും വലുത് 120 ദിവസമായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാവാൻ വേണ്ടി വന്നത്.

ALSO READ:  Lok Sabha Election Result 2024: ആദ്യമെണ്ണുക തപാല്‍വോട്ടുകള്‍; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം

2024-ലെ തിരഞ്ഞെടുപ്പിന് 44 ദിവസവും 2019-ലെ തിരഞ്ഞെടുപ്പിന് ഇത് 39 ദിവസവുമായിരുന്നു. വെറും നാല് ദിവസം മാത്രം നടന്നത് 1980-ലെ തിരഞ്ഞെടുപ്പായിരുന്നെന്ന് -ദ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.’

കോടികളുടെ തിരഞ്ഞെടുപ്പ്

1952-കളിൽ പോലും 10 കോടിക്ക് മുകളിൽ ചിലവിട്ടാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തിയത്. സെൻ്റർ ഫോർ മീഡിയ സ്റ്റഡീസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ചെലവ് 3,870 കോടി രൂപയായിരുന്നു 2019-ലെ തിരഞ്ഞെടുപ്പിന് വേണ്ടി വന്ന ചിലവാകട്ടെ 50,000 കോടിയാണ് .

മുൻവർഷങ്ങളിലെ ട്രെൻഡുകൾ അനുസരിച്ച്, 2024ലെ തിരഞ്ഞെടുപ്പിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൻ്റെ ഇരട്ടിയോളം ചെലവ് പ്രതീക്ഷിക്കുന്നു, അതായത് ഏകദേശം 1,00,000 കോടി രൂപയാണ് പ്രതീക്ഷിക്കാവുന്ന ചിലവ്. തിരഞ്ഞെടുപ്പ് ചെലവിൻ്റെ വലിയൊരു ഭാഗം സോഷ്യൽ മീഡിയ പ്രചാരണത്തിനാണ് നീക്കിവെക്കുന്നതെന്ന് സെൻ്റർ ഫോർ മീഡിയ സ്റ്റഡീസ് ചെയർമാൻ എൻ ഭാസ്‌കര റാവുവിന് ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഇനി അന്തിമ ഫലം എത്തുന്നതോടെ രാജ്യത്തിൻ്റെ ഭരണം അടുത്ത അഞ്ച് വർഷം ആരുടെ കൈകളിലായിരിക്കും എന്ന് പറയാംയ

 

Related Stories
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ