Arunachal, Sikkim Election Results 2024: സിക്കിമിലും അരുണാചലിലും വോട്ടെണ്ണൽ ഇന്ന്; വിജയം ഉറ്റുനോക്കി ബിജെപി
Arunachal, Sikkim Election Results 2024: അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപിയുടെ ലക്ഷ്യം തുടര്‍ഭരണമാണ്. 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ആരംഭിച്ചു.
അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപിയുടെ ലക്ഷ്യം തുടര്‍ഭരണമാണ്. 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ള ബിജെപി സ്ഥാനാർത്ഥികളാണ് എതിരില്ലാതെ വിജയിച്ചത്. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.
അതേസമയം സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. 32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്.
നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർത്ഥികള്‍. ഏപ്രിൽ 19ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.